തോ​ട്ടം തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കാ​ന്‍ നി​ര്‍​ദേ​ശം
Wednesday, March 25, 2020 10:40 PM IST
കോഴിക്കോട്: തോ​ട്ടം തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കാ​ന്‍ ചീ​ഫ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ഓ​ഫ് പ്ലാ​ന്‍റേഷ​ന്‍​സ് ആ​ര്‍.​പ്ര​മോ​ദ് പ്ലാ​ന്‍റെ​ഷ​ന്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി.​കോ​വി​ഡ്- 19 രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന​ത്തെ തോ​ട്ട​ങ്ങ​ള്‍ അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്. തോ​ട്ടം തൊ​ഴി​ലാ​ളി​ക​ള്‍ പ​ട്ടി​ണി​യി​ലാ​കു​ന്ന അ​വ​സ്ഥ ഉ​ണ്ടാ​കാ​തി​രി​യ്ക്കാ​ന്‍ ബ​ന്ധ​പ്പെ​ട്ട പ്ലാ​ന്‍റേ​ഷ​ന്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​ര്‍ ശ്ര​ദ്ധി​ക്ക​ണം.
അ​ട​ച്ചി​ട്ടി​രി​ക്കു​ന്ന തോ​ട്ട​ങ്ങ​ളി​ല്‍ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് മു​ട​ക്കം കൂ​ടാ​തെ ചെ​ല​വു തു​ക ന​ല്‍​കു​വാ​ന്‍ എ​ല്ലാ തോ​ട്ട ഉ​ട​മ​ക​ള്‍​ക്കും പ്ലാ​ന്‍റേഷ​ന്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​ര്‍ നി​ര്‍​ദ്ദേ​ശം ന​ല്‍​ക​ണം. തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് അ​വ​ശ്യം വേ​ണ്ട ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും ഉ​റ​പ്പു വ​രു​ത്തു​വാ​ന്‍ തൊ​ഴി​ലു​ട​മ​ക​ള്‍​ക്ക് നി​ര്‍​ദ്ദേ​ശം ന​ല്‍​ക​ണ​മെ​ന്നും ചീ​ഫ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ഓ​ഫ് പ്ലാ​ന്‍റേഷ​ന്‍​സ് അറിയിച്ചു.