ല​ഹ​രി വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ അ​യ​ൽ​ക്കൂ​ട്ട​ങ്ങ​ൾ മുഖ്യപ​ങ്ക് വ​ഹി​ക്ക​ണം: മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ
Saturday, February 29, 2020 12:22 AM IST
കോ​ഴി​ക്കോ​ട്: ല​ഹ​രി വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ അ​യ​ൽ​ക്കൂ​ട്ട​ങ്ങ​ൾ​ക്ക് വ​ലി​യ പ​ങ്ക് വ​ഹി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന് മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ. സം​സ്ഥാ​ന എ​ക്സൈ​സ് വ​കു​പ്പ് ന​ട​ത്തു​ന്ന എ​ല​ത്തൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം 90 ദി​ന തീ​വ്ര​യ​ജ്ഞ ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്കര​ണ സ​മാ​പ​ന പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.
ല​ഹ​രി ഇ​ന്ന് വി​വി​ധ രൂ​പ​ത്തി​ലാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. രാ​ത്രി കാ​ല​ങ്ങ​ളി​ൽ വാ​ഹ​ന​മോ​ടി​ക്കു​ന്ന ട്ര​ക്ക് ഡ്രൈ​വ​ർ​മാ​ർ ഉ​ൾ​പ്പ​ടെ​യു​ള്ള ചി​ല​ർ ഉ​റ​ക്കം വ​രാ​തി​രി​ക്കാ​ൻ ഗു​ളി​ക പോ​ലു​ള്ള വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ പെ​ട്ടി​ട്ടു​ണ്ട്.
ഇ​ത് ക​ണ്ടു​പി​ടി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന പു​തി​യ ഉ​പ​ക​ര​ണം വാ​ങ്ങി​ക്കാ​നു​ള്ള ന​ട​പ​ടി കേ​ര​ള പോ​ലീ​സ് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.
റോ​ഡ് സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ബ്രീ​ത്ത് അ​ന​ലൈ​സ​റി​ന് പു​റ​മെ ഇ​ത്ത​രം ഉ​പ​ക​ര​ണ​ങ്ങ​ൾ കൂ​ടെ ന​ൽ​കാ​ൻ സാ​ധി​ക്കു​മോ എ​ന്ന കാ​ര്യം സ​ർ​ക്കാ​ർ ആ​ലോ​ചി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ന​ന്മ​ണ്ട പ​ഞ്ചാ​യ​ത്ത് പ​രി​സ​ര​ത്ത് ന​ട​ന്ന പ​രി​പാ​ടി​യി​ൽ ന​ന്മ​ണ്ട ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കു​ണ്ടൂ​ർ ബി​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സം​സ്ഥാ​ന എ​ക്സൈ​സ് വ​കു​പ്പി​ന്‍റെ​യും ല​ഹ​രി വി​മു​ക്തി ല​ഹ​രി വ​ർ​ജ്ജ​ന മി​ഷ​ന്‍റെ​യും അ​ഭി​മു​ഖ്യ​ത്തി​ൽ നാ​ള​ത്തെ കേ​ര​ളം ല​ഹ​രി​മു​ക്ത കേ​ര​ളം എ​ന്ന സ​ർ​ക്കാ​ർ പ​ദ്ധ​തി​യു​ടെ സാ​ക്ഷാ​ത്കാ​ര​ത്തി​നാ​യാ​ണ് തീ​വ്ര​യ​ജ്ഞ ബോ​ധ​വ​ത്കര​ണ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ച​ത്.
പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച് മാ​ന്ത്രി​ക​ൻ രാ​ജീ​വ്‌ മേ​മു​ണ്ട​യു​ടെ ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ൽ​ക​ര​ണ മാ​ജി​ക് ഷോ​യും അ​ര​ങ്ങേ​റി.
ചേ​ള​ന്നൂ​ർ ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഒ.​പി. ശോ​ഭ​ന വി​ശി​ഷ്ടാ​തി​ഥി ആ​യി​രു​ന്നു.
അ​ത്തോ​ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​കാ​ശ​ൻ മാ​സ്റ്റ​ർ, ന​ന്മ​ണ്ട ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ജി​ത ആ​റാ​ങ്കോ​ട്ട്, സ്ഥി​രം സ​മി​തി അം​ഗ​ങ്ങ​ളാ​യ എം. ​ഗം​ഗാ​ധ​ര​ൻ, പി. ​മ​നോ​ഹ​ര​ൻ, കോ​ഴി​ക്കോ​ട് എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എം. ​സു​ഗു​ണ​ൻ ജ​ന​പ്ര​തി​നി​ധി​ക​ൾ, രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.