അ​ഞ്ജ​ലി​യു​ടെ വി​ജ​യം നാ​ടി​ന​ഭി​മാ​ന​മാ​യി
Friday, February 28, 2020 12:34 AM IST
നാ​ദാ​പു​രം: ഗ്രാ​മീ​ണ മേ​ഖ​ല​യി​ലെ വി​ദ്യാ​ര്‍​ഥി​നി​ക്ക് ദേ​ശീ​യ ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ സ്വ​ര്‍​ണ മെ​ഡ​ല്‍ ല​ഭി​ച്ച​പ്പോ​ള്‍ അ​ത് നാ​ടി​നും അ​ഭി​മാ​ന​മാ​യി. അ​രൂ​രി​ലെ തെ​ക്കേ​മ​ഞ്ചാ​യ​ങ്കാ​ട്ടി​ല്‍ പ​വി​ത്ര​ന്‍- ബീ​ന ദ​മ്പ​തി​ക​ളു​ടെ മ​ക​ള്‍ അ​ഞ്ജ​ലി​ക്കാ​ണ് പൂ​ന​യി​ല്‍ ന​ട​ന്ന ദേ​ശീ​യ സാ​മ്പോ ചാ​മ്പ്യ​ഷി​പ്പി​ല്‍ (68 കി​ലോ) സ്വ​ര്‍​ണ മെ​ഡ​ല്‍ ല​ഭി​ച്ച​ത്. ആ​ലു​വ മാ​റ​മ്പ​ള്ളി എം​ഇ​എ​സ് കോ​ള​ജി​ലെ ര​ണ്ടാം വ​ര്‍​ഷ ബി​ബി​എ വി​ദ്യാ​ര്‍​ഥി​നി​യാ​ണ്. എം​ജി സ​ര്‍​വ്വ​ക​ലാ​ശാ​ല ഇ​ന്‍റ​ർ കോ​ള​ജി​ലും ത​ായ്‌​ക്വാ​ണ്ടോ ചാ​മ്പ്യ​ന്‍​ഷി​പ്പി​ലും സം​സ്ഥാ​ന കു​റാ​ഷ് ചാ​മ്പ്യ​ഷി​പ്പി​ലും ര​ണ്ട് വ​ര്‍​ഷ​മാ​യി സ്വ​ര്‍​ണ മെ​ഡ​ല്‍ നേ​ടി​യി​ട്ടു​ണ്ട്.
എ​ല്‍​പി , യു​പി, ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗ​ങ്ങ​ളി​ലും സ്‌​പോ​ട്‌​സി​ല്‍ നി​ര​വ​ധി സ​മ്മാ​ന​ങ്ങ​ള്‍ നേ​ടി​യി​ട്ടു​ണ്ട്. കോ​ള​ജി​ലെ കാ​യി​കാ​ധ്യാ​പ​ക​ന്‍ കെ.​ജി. ഹ​നീ​ഫ​യാ​ണ് പ​രീ​ശീ​ല​ക​ന്‍. വി​ദ്യാ​ര്‍​ഥി​നി അ​നു​ല​ക്ഷ്മി സ​ഹോ​ദ​രി​യാ​ണ്.