ചെ​ങ്ങോ​ടു​മ​ല: ഹ്ര​സ്വ​ചി​ത്രം പുറത്തിറങ്ങി
Friday, February 28, 2020 12:34 AM IST
പേ​രാ​മ്പ്ര: പാ​ഠ​ഭാ​ഗം പ​ഠി​ച്ച് പ​രീ​ക്ഷ എ​ഴു​തു​ക മാ​ത്ര​മ​ല്ല അ​തി​ലെ സ​ന്ദേ​ശം ലോ​ക​ത്തി​നു മു​ന്നി​ൽ എ​ത്തി​ക്കു​ക കൂ​ടി ചെ​യ്യു​ക​യാ​ണ് പേ​രാ​മ്പ്ര ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ. ഒ​ൻ​പ​താം ത​രം ഇം​ഗ്ലീ​ഷ് പു​സ്ത​ക​ത്തി​ലെ കാ​വേ​രി ന​മ്പീ​ശ​ൻ ര​ചി​ച്ച 'ലി​സ​ൺ ടു ​ദ മൗ​ണ്ടേ​യി​ൻ' എ​ന്ന പാ​ഠ​ഭാ​ഗം ര​ണ്ട് ഹ്ര​സ്വ ചി​ത്ര​വും ഒ​രു റേ​ഡി​യോ നാ​ട​ക​വു​മാ​യി പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ക​യാ​ണ് ​വി​ദ്യാ​ർ​ഥി​ക​ൾ. പ്ര​കൃ​തി ചൂ​ഷ​ണ​ത്തി​നെ​തി​രെ​യു​ള്ള താ​ക്കീ​താ​ണ് ഈ ​ചി​ത്രം. ക്ലാ​സി​ലെ മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ളും ​ചി​ത്ര​ത്തി​ലെ ക​ഥാ​പാ​ത്ര​ങ്ങ​ളാ​ണ്. ചെ​ങ്ങോ​ടു​മ​ല സം​ര​ക്ഷ​ണ​ത്തി​നു വേ​ണ്ടി ര​ണ്ടു വ​ർ​ഷ​മാ​യി പോ​രാ​ടു​ന്ന ജ​ന​ത​ക്കാ​ണ് ഈ ​ചി​ത്ര​ങ്ങ​ൾ വി​ദ്യാ​ർ​ഥി​ക​ൾ സ​മ​ർ​പ്പി​ച്ച​ത്. ഇം​ഗ്ലീ​ഷ് അ​ധ്യാ​പ​ക​ൻ ക​ല്പ​ക​ശ്ശേ​രി ജ​യ​രാ​ജ​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് കു​ട്ടി​ക​ൾ ചി​ത്ര​ങ്ങ​ൾ ഒ​രു​ക്കി​യ​ത്.
വി​ദ്യാ​ർ​ഥി​ക​ളാ​യ സാ​യി കി​ര​ൺ, മി​ഥു​ൻ വി​ജ​യ്, ആ​ഷ്മി​യ എ​ന്നി​വ​രാ​ണ് സം​വി​ധാ​നം ചെ​യ്ത​ത്. ചി​ത്ര​ങ്ങ​ളു​ടെ യു ​റ്റ്യൂ​ബ് സ്വി​ച് ഓ​ൺ ക​ർ​മം സ്കൂ​ളിലെ പൂ​ർ​വ്വ വി​ദ്യാ​ർ​ഥി​യും സി​നി​മാ​ന​ട​നു​മാ​യ വേ​ദ് നി​ർ​വ്വ​ഹി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് വി. ​ശ്രീ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ധാ​നാ​ധ്യാ​പി​ക ത​ങ്ക​മ്മ മാ​ത്യു, പി.​പി. ബാ​ല​ൻ, സ​തീ​ഷ് കാ​ര, അ​ലീ​ന സു​രേ​ഷ്, വി. ​ബി. രാ​ജേ​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. പാ​ഴ് വ​സ്തു​ക്ക​ളി​ൽ നി​ന്ന് വി​വി​ധ ഇ​ല​ക്‌ട്രോണി​ക്ക് ഉ​പ​ക​ര​ണ​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന സ്കൂ​ൾ വി​ദ്യാ​ർ​ഥി അ​ധി​നാ​ന് ച​ട​ങ്ങി​ൽ സ്കൂ​ൾ എ​ൻ​സി​സി ട്രൂ​പ്പ് കാ​ഷ് അ​വാ​ർ​ഡും ന​ൽ​കി ആ​ദ​രി​ച്ചു.