ശു​ഭ​യാ​ത്ര: ബോ​ധ​വ​ത്കര​ണ​വു​മാ​യി കു​ട്ടി പോ​ലീ​സു​കാ​ർ
Friday, February 28, 2020 12:34 AM IST
നാ​ദാ​പു​രം: ശു​ഭ​യാ​ത്ര റോ​ഡ് ട്രാ​ഫി​ക് ബോ​ധ​വ​ത്കര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഉ​മ്മ​ത്തൂ​ർ എ​സ്ഐ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കാ​ഡ​റ്റു​ക​ൾ ട്രാ​ഫി​ക് ബോ​ധ​വ​ത്കര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. വ​ള​യം പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പാ​റ​ക്ക​ട​വ് ടൗ​ണി​ൽ ന​ട​ത്തി​യ അ​പ​ക​ട​ര​ഹി​ത ശു​ഭ​യാ​ത്ര റോ​ഡ് ട്രാ​ഫി​ക് ബോ​ധ​വ​ത്കര​ണ പ​രി​പാ​ടി​യി​ൽ വാ​ഹ​ന​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് നി​യ​മം ലം​ഘി​ക്കു​ന്ന​വ​ർ​ക്ക് കാഡ​റ്റു​ക​ൾ ബോ​ധ​വ​ത്കര​ണം ന​ൽ​കി.
ഹെ​ൽ​മെ​റ്റ് ധ​രി​ക്കാ​തെ ഇ​രു​ച​ക്ര​വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​രെയും സീ​റ്റ് ബെ​ൽ​റ്റ് ല​ഭി​ക്കാ​തെ കാ​ർ ഡ്രൈ​വ് ചെ​യ്യു​ന്ന​വ​രെയും അ​വ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന്‍റെ ആ​വ​ശ്യ​ക​ത ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന​തോ​ടൊ​പ്പം ഒ​രു കു​ടും​ബം അ​വ​രെ കാ​ത്തി​രി​ക്കു​ന്നു​ണ്ടെ​ന്ന് ഓ​ർ​മ്മ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നെ​തി​രെ​യും അ​മി​ത​വേ​ഗ​ത​യി​ൽ വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ക്കു​ന്ന​തി​നെ​തി​രേയും കു​ട്ടികൾ സ്നേ​ഹ ഉ​പ​ദേ​ശ​വും ന​ൽ​കി .ഇ​ത്ത​രം നി​യ​മം പാ​ലി​ക്കാ​തെ​യെ​ത്തു​ന്ന​വ​ർ​ക്ക് നി​യ​മം പാ​ലി​ക്കു​മെ​ന്ന പ്ര​തി​ജ്ഞ​യെ​ടു​പ്പി​ക്കാ​നും റെ​ഡ് കാ​ർ​ഡു​ക​ൾ ന​ൽ​കാ​നും നി​യ​മം പാ​ലി​ച്ചെ​ത്തു​ന്ന​വ​ർ​ക്ക് സ​മ്മാ​നം ന​ൽ​കാ​നും കാ​ഡ​റ്റു​ക​ൾ മ​റ​ന്നി​ല്ല. വ​ള​യം പ്രൊ​ബേ​ഷ​ണ​ൽ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ സി​റാ​ജ് , ക​മ്മ്യൂ​ണി​റ്റി പോ​ലീ​സ് ഓ​ഫീ​സ​ർ പി.​പി. അ​ബ്ദു​ൽ ഹ​മീ​ദ് , മെ​ഹ്ജ ബി​ൻ , ആ​ദി​ത്യ​ൻ , അ​ഭി​ന​വ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.