അ​ഖി​ലേ​ന്ത്യാ കാ​ര്‍​ഷി​ക വ്യ​വ​സാ​യ ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ പ്ര​ദ​ര്‍​ശ​നം
Friday, February 28, 2020 12:34 AM IST
കോ​ഴി​ക്കോ​ട്: അ​ഖി​ലേ​ന്ത്യാ കാ​ര്‍​ഷി​ക വ്യ​വ​സാ​യ ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ പ്ര​ദ​ര്‍​ശ​ന സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ര​ണ്ട് മാ​സം നീ​ണ്ടു നി​ല്‍​ക്കു​ന്ന പ്ര​ദ​ര്‍​ശ​നം സം​ഘ​ടി​പ്പി​ക്കു​ന്നു. മാ​ര്‍​ച്ച് അ​വ​സാ​ന​വാ​രം മു​ത​ല്‍ സ്വ​പ്ന ന​ഗ​രി​യി​ലാ​ണ് പ്ര​ദ​ര്‍​ശ​നം ന​ട​ക്കു​ക​യെ​ന്ന് സം​ഘാ​ട​ക​ര്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. പ്ര​ദ​ർ​ശ​ന​ത്തി​ൽ നി​ന്നു​ള്ള വ​രു​മാ​നം നോ​ര്‍​ത്ത് ഏ​രി​യ​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ പാ​ലി​യേ​റ്റീ​വ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കാ​ൻ ഓ​ഫീ​സ് സൗ​ക​ര്യം ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​തി​നും പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് റ​ഫ​റ​ന്‍​സ് ലൈ​ബ്ര​റി​യും സാം​സ്‌​കാ​രി​ക കേ​ന്ദ്ര​വും സ്ഥാ​പി​ക്കു​ന്ന​തി​നും ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​മെ​ന്ന് സ​മി​തി ചെ​യ​ര്‍​മാ​ന്‍​കൂ​ടി​യാ​യ എ.​പ്ര​ദീ​പ് കു​മാ​ര്‍ എംഎ​ല്‍എ പ​റ​ഞ്ഞു.കേ​ന്ദ്ര​കേ​ര​ള സ​ര്‍​ക്കാ​റു​ക​ളു​ടെ​യും വി​വി​ധ വ​കു​പ്പു​ക​ളു​ടേ​യും സ്വ​കാ​ര്യ സം​ര​ംഭ​ക​രു​ടെ പ​വ​ലി​യ​നു​ക​ൾ ഉ​ണ്ടാ​കും.
വി​ജ്ഞാ​ന​ത്തി​നും വി​നോ​ദ​ത്തി​നും പ്രാ​ധാ​ന്യം ന​ല്‍​കു​ന്ന​തി​ന് പു​റ​മെ എ​ല്ലാ ദി​വ​സ​വും ക​ലാ​പ​രി​പാ​ടി​ക​ള്‍ ഉ​ണ്ടാ​യി​രി​ക്കും. ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ മൂ​വിം​ഗ് അ​മ്യൂ​സ്‌​മെ​ന്‍റ് പാ​ര്‍​ക്ക് സ​ജ്ജീ​ക​രി​ക്കു​മെ​ന്നും സം​ഘാ​ട​ക​ര്‍ അ​റി​യി​ച്ചു. സം​ഘാ​ട​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ പി. ​ല​ക്ഷ​മ​ണ​ന്‍, എം. ​രാ​ധാ​കൃ​ഷ്ണ​ന്‍, ടി. ​സു​ലൈ​ന്മാ​ന്‍, പ്രൊ​ഫ. അ​ബ്ദു​ള്‍ ല​ത്തീ​ഫ് തു​ട​ങ്ങി​യ​വ​രും വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.