ഗോ​ര​ക്ഷ കു​ത്തി​വയ്പ്പ്: ഒ​ന്നാം ഘ​ട്ട​ത്തി​ന് തു​ട​ക്കം
Friday, February 28, 2020 12:34 AM IST
കോ​ഴി​ക്കോ​ട്: ദേ​ശീ​യ ജ​ന്തു രോ​ഗം നി​യ​ന്ത്ര​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന കു​ള​മ്പു​രോ​ഗ നി​യ​ന്ത്ര​ണ പ​ദ്ധ​തി​യാ​യ ഗോ​ര​ക്ഷ കു​ത്തി​വയ്പ്പിന്‍റെ ഒ​ന്നാം ഘ​ട്ട​ത്തി​ന് ജി​ല്ല​യി​ൽ തു​ട​ക്ക​മാ​യി. പ​രി​പാ​ടി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം മാ​ത്ത​റ ക​ണ്ടി​വ​ള​പ്പി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബാ​ബു പ​റ​ശേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. 2025 ആ​കു​ന്ന​തോ​ടെ കു​ള​മ്പു​രോ​ഗ​ം നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കു​ക​യും 2030 ഓ​ടു​കൂ​ടി രാ​ജ്യ​ത്തു​നി​ന്ന് നി​ർ​മാ​ർ​ജ​നം ചെ​യ്യു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ദേ​ശീ​യ ജ​ന്തു രോ​ഗം നി​യ​ന്ത്ര​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ജി​ല്ല​യി​ൽ കു​ത്തി​വയ്പ്പി​നാ​യി 153 സ്ക്വാ​ഡു​ക​ൾ രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്. ഒ​രു ലൈ​വ് സ്റ്റോ​ക്ക് ഇ​ൻ​സ്പെ​ക്ട​റും അ​റ്റ​ൻ​ഡ​റും അ​ട​ങ്ങി​യ​താ​ണ് ഒ​രു സ്ക്വാ​ഡ്. ഇ​വ​ർ ഓ​രോ ക​ർ​ഷ​ക​നെ​യും സ​മീ​പി​ച്ച് പ​ശു​ക്ക​ളെ​യും എ​രു​മ​ക​ളെ​യും കു​ത്തി​വെ​പ്പി​ന് വി​ധേ​യ​മാ​ക്കു​ക​യും ചെ​വി​യി​ൽ ക​മ്മ​ൽ അ​ടി​ക്കു​ക​യും ചെ​യ്യും. ഭാ​വി​യി​ൽ ഗ​ർ​ഭ​ധാ​ര​ണ​ത്തി​നു​ള്ള ആ​നു​കൂ​ല്യം ല​ഭി​ക്കാ​നും ഇ​ൻ​ഷ്വറ​ൻ​സ് പ​രി​ര​ക്ഷ​യ​ട​ക്കം സ​ർ​ക്കാ​രി​ന്‍റെ ഏ​ത് ആ​നു​കൂ​ല്യം ല​ഭി​ക്കാ​നും ക​മ്മ​ൽ അ​ഥ​വാ ഇ​യ​ർ ടാ​ഗ് നി​ർ​ബ​ന്ധ​മാ​ക്കി​യ​തി​നാ​ൽ ഇ​ക്കാ​ര്യം ക​ർ​ഷ​ക​ർ ശ്ര​ദ്ധി​ക്ക​ണം. കു​ള​മ്പു​രോ​ഗ കു​ത്തി​വെ​പ്പ് പൂ​ർ​ണ​മാ​യും സൗ​ജ​ന്യ​മാ​ണ്. കു​ത്തി​വയ്പ്പി​ന് വി​ധേ​യ​മാ​ക്കി​യ ക​ന്നു​കാ​ലി​ക​ൾ​ക്കു​ള്ള ഹെ​ൽ​ത്ത് കാ​ർ​ഡ് ക​ർ​ഷ​ക​ർ​ക്ക് ന​ൽ​കും. നാ​ലു മാ​സ​ത്തി​ൽ താ​ഴെ പ്രാ​യ​മു​ള്ള​തും രോ​ഗ​മു​ള്ള​തു​മാ​യ ക​ന്നു​കു​ട്ടി​ക​ളെ കു​ത്തി​വെ​പ്പി​ൽ​നി​ന്നും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.
കേ​ന്ദ്ര സ​ർ​ക്കാ​റിന്‍റെ സ​ഹാ​യ​ത്തോ​ടെ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​ല്ലാ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്രം, ക്ഷീ​ര സ​ഹ​ക​ര​ണ സം​ഘം, ക്ഷീ​ര സ​ഹ​ക​ര​ണ സം​ഘം, ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ്, മി​ൽ​മ, വ​നം വ​കു​പ്പ് തു​ട​ങ്ങി​യ​വ​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. കു​ള​മ്പു രോ​ഗ​നി​ർ​മാ​ർ​ജ​ന പ​ദ്ധ​തി സേ​വ​ന​ങ്ങ​ൾ മാ​ർ​ച്ച് 23 വ​രെ​യു​ള്ള പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ളി​ലാ​ണ് ല​ഭ്യ​മാ​വു​ക. ഒ​ള​വ​ണ്ണ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ത​ങ്ക​മ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഡോ. ​കെ.​വി. ഉ​മ പ​ദ്ധ​തി​യെ​ക്കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ചു. ജ​ന്തു രോ​ഗ നി​യ​ന്ത്ര​ണ പ​ദ്ധ​തി ജി​ല്ലാ കോ​ഒാർഡി​നേ​റ്റ​ർ ഡോ. ​നി​നാ കു​മാ​ർ, ഒ​ള​വ​ണ്ണ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മ​നോ​ജ് പാ​ലാ തൊ​ടി, വാ​ർ​ഡ് മെംബർ മി​നി മാ​ത്ത​റ, ക്ഷീ​രോ​ത്​പാ​ദ​ക സ​ഹ​ക​ര​ണ സം​ഘം പ്ര​സി​ഡ​ന്‍റ് സി. ​വി​ജ​യ​ൻ, ഒ​ള​വ​ണ്ണ പ​ഞ്ചാ​യ​ത്ത് വെ​റ്റ​റി​ന​റി സ​ർ​ജ​ൻ ഡോ.​എ. മ​ഞ്ജു​ഷ, ജി​ല്ലാ എ​പി​ഡ​മോ​ള​ജി​സ്റ്റ് ഡോ. ​നി​ഷ അ​ബ്ര​ഹാം തു​ട​ങ്ങി​വ​ർ പ്ര​സം​ഗി​ച്ചു.