പു​തി​യ സ​ബ് സ്റ്റേ​ഷ​ന്‍റെ ഉ​ദ്ഘാ​ട​നം നാ​ളെ
Friday, February 28, 2020 12:33 AM IST
കോ​ഴി​ക്കോ​ട്: ബീ​ച്ച് ആ​ശു​പ​ത്രി​യി​ലെ വൈ​ദ്യു​തി പ്ര​ശ്‌​ന​ത്തി​ന് പ​രി​ഹാ​ര​മാ​യി പു​തി​യ സ​ബ് സ്റ്റേ​ഷ​ന്‍ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കു​ന്നു. 500 കെ​വി​എ ഇ​ല​ക‌്‌ട്രിക്ക​ല്‍ ഹൈ​ടെ​ന്‍​ഷ​ന്‍ സ​ബ് സ്റ്റേ​ഷ​നാ​ണ് പ്ര​വ​ര്‍​ത്ത​ന സ​ജ്ജ​മാ​യി​രി​ക്കു​ന്ന​ത്. ഇ​ട​യ്ക്കി​ട​യ്ക്കു​ള്ള വൈ​ദ്യു​തി ത​ട​സം ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ താ​ളം തെ​റ്റി​ക്കു​ന്ന​ത് പ​തി​വാ​യി​രു​ന്നു.
തു​ട​ര്‍​ന്നാ​ണ് സ​ബ്‌​സ്റ്റേ​ഷ​ന്‍ എ​ന്ന ആ​വ​ശ്യം ശ​ക്തി​പ്പെ​ടു​ന്ന​ത്. 250 കെ​വി​എ സ​ബ്‌​സ്‌​റ്റേ​ഷ​ന്‍ സ്ഥാ​പി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ആ​ശു​പ​ത്രി വി​ക​സ​ന സൊ​സൈ​റ്റി​യു​ടെ ആ​വ​ശ്യം. എ​ന്നാ​ല്‍ ആ​ശു​പ​ത്രി​യു​ടെ മു​ന്നോ​ട്ടു​ള്ള പ്ര​വ​ര്‍​ത്ത​ന​ത്തി​ന് ഇ​ത് 500 കെ​വി​എ സ​ബ്‌​സ്റ്റേ​ഷ​നാ​യി ഉ​യ​ര്‍​ത്തു​ക​യാ​യി​രു​ന്നു. അ​തു​കൊ​ണ്ട് ത​ന്നെ വൈ​ദ്യു​തി ക്ഷാ​മം പ​രി​ഹ​രി​ക്ക​പ്പെ​ടു​മെ​ന്നാ​ണ് ആ​ശു​പ​ത്രി വി​ക​സ​ന സൊ​സൈ​റ്റി​യു​ടെ പ്ര​തീ​ക്ഷ​യെ​ന്ന് എ.​പ്ര​ദീ​പ്കു​മാ​ര്‍ എംഎ​ല്‍​എ പ​റ​ഞ്ഞു. സി​ടി സ്‌​കാ​നി​നാ​യി മ​റ്റ് ആ​ശു​പ​ത്രി​ക​ളെ ആ​ശ്ര​യി​ക്കേ​ണ്ടി വ​രു​ന്ന പ്ര​ശ്‌​ന​ത്തി​നും നി​ല​വി​ല്‍ പ​രി​ഹാ​ര​മാ​യി. പു​തി​യ സി​ടി സ്‌​കാ​ന്‍ മെ​ഷി​ന്‍ ആ​ശു​പ​ത്രി​യി​ല്‍ സ്ഥാ​പി​ച്ച് ക​ഴി​ഞ്ഞു.
ര​ണ്ട് കോ​ടി​യോ​ളം രൂ​പ​മു​ട​ക്കി​യാ​ണ് മെ​ഷി​ന്‍ സ്ഥാ​പി​ച്ച​ത്. മെ​ഷി​ന്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തോ​ടെ പാ​വ​പ്പെ​ട്ട​വ​രും സാ​ധാ​ര​ണ​ക്കാ​രു​മാ​യ രോ​ഗി​ക​ള്‍ മ​റ്റ് സ്വ​കാ​ര്യ ആ​ശു​പ്ര​തി​ക​ളെ ആ​ശ്ര​യി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കാ​നാ​കും. കൂ​ടാ​തെ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ തി​ര​ക്ക് നി​യ​ന്ത്രി​ക്കു​വാ​ന്‍ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. 500 കെ​വി​എ സ​ബ്‌​സ്റ്റേ​ഷ​ന്‍റെ​യും സി​ടി സ്‌​കാ​ന്‍ മെ​ഷി​ന്‍റെ​യും ഉ​ദ്ഘാ​ട​നം നാ​ളെ രാ​വി​ലെ 11ന് ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ ടീ​ച്ച​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു. എ. ​പ്ര​ദീ​പ് കു​മാ​ര്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. എം.​കെ. രാ​ഘ​വ​ന്‍ എം​പി, മേ​യ​ര്‍ തോ​ട്ട​ത്തി​ല്‍ ര​വീ​ന്ദ്ര​ന്‍, ജി​ല്ലാ ക​ള​ക്ട​ര്‍ സാം​ബ​ശി​വ റാ​വു തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും. താ​ത്കാ​ലി​ക പു​ന​ര്‍​വി​ന്യാ​സ പ്ര​കാ​ര​മു​ള്ള ഒ​രു ന്യൂ​റോ​ള​ജി​സ്റ്റി​ന്‍റെ സേ​വ​നം ഉ​പ​യോ​ഗി​ച്ച് ഒ​രു സ്‌​ട്രോ​ക്ക് യൂ​ണി​റ്റ് തു​ട​ങ്ങാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്. ആ​ശു​പ​തി​ല്‍ പു​തു​താ​യി തു​ട​ങ്ങാ​നി​രി​ക്കു​ന്ന കാ​ര്‍​ഡി​യോ​ള​ജി വി​ഭാ​ഗ​ത്തി​ന്‍റെ​യും, ഒ​പി​യു​ടെ​യും, കാ​ത്ത് ലാ​ബി​ന്‍റെ നി​ര്‍​മ്മാ​ണ​ം പു​രോ​ഗ​തി​യി​ലാ​ണ്. 164.17 കോ​ടി രൂ​പ​യു​ടെ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് സ​ര്‍​ക്കാ​ര്‍ അ​നു​മ​തി ല​ഭി​ച്ചി​ട്ടു​ണ്ട്.
ഇ​തി​ല്‍ പു​തി​യ മാ​സ്റ്റ​ര്‍ പ്ലാ​ന്‍ ത​യ്യാ​റാ​ക്കു​ക​യും, പി​ന്നീ​ട് കൂ​ടു​ത​ല്‍ കാ​ര്യ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി കി​ഫ്ബി​യു​ടെ അം​ഗീ​കാ​ര​ത്തി​നാ​യി സ​മ​ര്‍​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ സൂ​പ്ര​ണ്ട് ഡോ. ​ഉ​മ്മ​ര്‍ ഫാ​റൂ​ക്ക് ലേ ​സെ​ക്ര​ട്ട​റി ആ​ൻഡ് ട്ര​ഷ​റ​ര്‍ പി.​പി. ബാ​ബു, സ്റ്റാ​ഫ് കൗ​ണ്‍​സി​ല്‍ പി.​കെ രാ​മ​കൃ​ഷ്ണ​ന്‍, എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.