അ​ന്താ​രാഷ്‌ട്ര ശി​ൽപ്പശാ​ല
Friday, February 28, 2020 12:33 AM IST
കോ​ഴി​ക്കോ​ട്: ബേ​ബി മെ​മ്മോ​റി​യ​ല്‍ ആ​ശു​പ​ത്രി​യും കേ​ര​ള യൂ​ണി​വേ​ഴ്‌​സി​റ്റി ഓ​ഫ് ഹെ​ല്‍​ത്ത് സ​യ​ന്‍​സ​സും പാ​ലി​യം ഇ​ന്ത്യ​യും സം​യു​ക്ത​മാ​യി വാ​ര്‍​ധ​ക്യ പ​രി​ച​ര​ണ​ത്തെ​ക്കു​റി​ച്ച് അ​ന്താ​രാ​ഷ്ട്ര ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ക്കു​ന്നു. നാളെ ​ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് ബി​എം​എ​ച്ച് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന ശി​ൽപ്പശാ​ല കേ​ര​ള യൂ​ണി​വേ​ഴ്‌​സി​റ്റി ഓ​ഫ് ഹെ​ല്‍​ത്ത് സ​യ​ന്‍​സ​സ് വൈ​സ് ചാ​ന്‍​സ​ല​ര്‍ പ്രഫ. കെ. ​മോ​ഹ​ന​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്രാ​യ​മാ​യ​വ​രെ പ​രി​ച​ര​ണ​ത്തി​ന്‍റെ പ്രാ​യോ​ഗി​ക വ​ശ​ങ്ങ​ള്‍, പ്രാ​രം​ഭ നി​ര്‍​ണ്ണ​യം, അ​വ​രു​ടെ മെ​ഡി​ക്ക​ല്‍ പ്ര​ശ്‌​ന​ങ്ങ​ള്‍ എ​ന്നി​വ​യെ​ക്കു​റി​ച്ച് ച​ര്‍​ച്ച ചെ​യ്യും. ബേ​ബി മെ​മ്മോ​റി​യ​ല്‍ ആ​ശു​പ​ത്രി ചെ​യ​ര്‍​മാ​ന്‍ ആ​ൻഡ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ഡോ. ​കെ.​ജി. അ​ല​ക്സാ​ണ്ട​ര്‍, സി​ഇ​ഒ ഗ്രേ​സി മ​ത്താ​യി, ഓ​ര്‍​ഗ​നൈ​സിം​ഗ് ചെ​യ​ര്‍​മാ​ന്‍ ഡോ. ​ആ​ര്‍. കൃ​ഷ്ണ​ന്‍, ഓ​ര്‍​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി ഡോ. ​കെ.​പി. ദി​പു എ​ന്നി​വ​ര്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.