വ​ര​ള്‍​ച്ച മു​ന്നൊ​രു​ക്ക പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ അ​വ​ലോ​ക​നം ചെ​യ്തു
Friday, February 28, 2020 12:33 AM IST
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ല്‍ കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള വ​ര​ള്‍​ച്ചാ മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ വി​ല​യി​രു​ത്താ​നാ​യി ജി​ല്ലാ ക​ള​ക്ട​ര്‍ സാം​ബ​ശി​വ​റാ​വു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ക​ള​ക്ട​റേ​റ്റി​ല്‍ യോ​ഗം ചേ​ര്‍​ന്നു.
ജി​ല്ല​യി​ലെ എ​ല്ലാ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​മാ​രു​മാ​യും മു​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി​മാ​രു​മാ​യും ക​ള​ക്ട​ര്‍ വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ലൂ​ടെ വ​ര​ള്‍​ച്ചാ മു​ന്നൊ​രു​ക്ക പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ആ​രോ​ഗ്യ​ജാ​ഗ്ര​താ​പ​വ​ര്‍​ത്ത​ന​ങ്ങ​ളും അ​വ​ലോ​ക​നം ചെ​യ്തു. നി​ല​വി​ലു​ള്ള ചെ​ക്ക്ഡാ​മു​ക​ള്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​വാ​നും വാ​ര്‍​ഡ്ത​ല സാ​നി​റ്റേ​ഷ​ന്‍​സ​മി​തി​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഊ​ര്‍​ജി​ത​പ്പെ​ടു​ത്താ​നും ആ​വ​ശ്യ​മാ​യ തു​ക സ​മി​തി​ക്ക് കൈ​മാ​റാ​നും സെ​ക്ര​ട്ട​റി​മാ​ര്‍​ക്ക് അ​ദ്ദേ​ഹം നി​ര്‍​ദ്ദേ​ശം ന​ല്‍​കി.
പ​ഞ്ചാ​യ​ത്ത് എ​ഡ്യു​ക്കേ​ഷ​ന്‍ ക​മ്മി​റ്റി​ക​ള്‍ അ​ടി​യ​ന്ത​ര​മാ​യി വി​ളി​ച്ചു കൂ​ട്ടാ​നും സ്‌​കൂ​ളു​ക​ളി​ല്‍ ശു​ദ്ധ​ജ​ല ല​ഭ്യ​ത ഉ​റ​പ്പു വ​രു​ത്താ​നും നി​ര്‍​ദ്ദേ​ശി​ച്ചു. തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​രോ​ഗ്യ സു​ര​ക്ഷ മു​ന്‍​നി​ര്‍​ത്തി തൊ​ഴി​ല്‍ സ​മ​യ​ങ്ങ​ളി​ല്‍ ക്ര​മീ​ക​ര​ണം വ​രു​ത്താ​നും ലേ​ബ​ര്‍ ഓ​ഫീ​സ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി. ചൂ​ട് വ​ര്‍​ധി​ക്കു​ന്ന സ​മ​യ​ങ്ങ​ളി​ല്‍ സ്‌​കൂ​ള്‍ അ​സം​ബ്ലി പാ​ടി​ല്ലെ​ന്നും വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് വെ​ള്ളം കു​ടി​ക്കാ​ന്‍ ഇ​ട​വേ​ള ന​ല്‍​ക​ണ​മെ​ന്നും വാ​ര്‍​ഡ് മെ​ംബര്‍​മാ​ര്‍ സ്‌​കൂ​ളി​ലെ​ത്തി ഇ​ത്ത​രം കാ​ര്യ​ങ്ങ​ള്‍ ഉ​റ​പ്പു വ​രു​ത്ത​ണ​മെ​ന്നും ക​ളക്ട​ര്‍ പ​റ​ഞ്ഞു.
അ​വ​ലോ​ക​ന യോ​ഗ​ത്തി​ല്‍ സ​ബ് കള​ക്ട​ര്‍ ജി. ​പ്രി​യ​ങ്ക, ദു​ര​ന്ത​നി​വാ​ര​ണം ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ ഷാ​മി​ന്‍ ​സെ​ബാ​സ്റ്റ്യ​ന്‍, വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.