മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം നാളെ
Friday, February 28, 2020 12:33 AM IST
കോ​ഴി​ക്കോ​ട്: മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ മ​ലി​ന​ജ​ല സം​ഭ​ര​ണി അ​ട​ക്കം വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം നാളെ ​മ​ന്ത്രി കെ.​കെ ശൈ​ല​ജ നി​ർ​വഹി​ക്കു​മെ​ന്ന് എ. ​പ്ര​ദീ​പ് കു​മാ​ർ എം​എ​ൽ​എ അ​റി​യി​ച്ചു. നാളെ ​രാ​വി​ലെ 12ന് ​മെ​ഡി​ക്ക​ൽ കോ​ള​ജ് അ​റോ​റ ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് പ​രി​പാ​ടി. ഏ​ഴ് എം​എ​ൽ​എ​മാ​രു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്ന് 95 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് മ​ലി​ന​ജ​ല സം​ഭ​ര​ണി​യും പ​മ്പ് ഹൗ​സും നി​ർ​മി​ച്ച​ത്.
റാം ​ബ​യോ​ള​ജി​ക്ക​ൽ​സ് ത​യാ​റാ​ക്കി​യ ഡി​പി​ആ​ർ പ്ര​കാ​രം പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ ഊ​രാ​ളു​ങ്ക​ൽ ലേ​ബ​ൽ കോ​ൺ​ട്രാ​ക്‌ട്​ഴ്സ് സൊ​സൈ​റ്റി​യാ​ണ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്. എ​ൻ​എ​ച്ച്എം ആ​ർ​ദ്രം പ​ദ്ധ​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി​യി​ലും നെ​ഞ്ചു​രോ​ഗാ​ശു​പ​ത്രി​യി​ലും ഒ.​പി ന​വീ​ക​ര​ണം, കാ​ത്തി​രി​പ്പു കേ​ന്ദ്രം, കു​ടി​വെ​ള്ള സം​വി​ധാ​നം, ടോ​യ്‌ലറ്റ്, മ​റ്റ് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ നി​ർ​മി​ച്ചു. 425.93ല​ക്ഷം രൂ​പ​യു​ടെ പ്ര​വൃ​ത്തി​ക​ണെ് പൂ​ർ​ത്തി​യാ​ക്കി​യ​ത്.
ആ​ധു​നി​ക രോ​ഗ നി​ർ​ണ​യ സാ​ധ്യ​ത​ക​ൾ പാ​വ​പ്പെ​ട്ട രോ​ഗി​ക​ൾ​ക് കൂ​ടി ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി മാ​തൃ​ശി​ശു​സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ൽ 16 സ്ലൈ​സ് സി​ടി​സ്കാ​ൻ, ഗ​ർ​ഭ​സ്ഥ ശി​ശു​വി​ന്‍റെ ചെ​റി​യ വൈ​ക​ല്യ​ങ്ങ​ൾ പോ​ലും ക​ണ്ടെ​ത്താ​ൻ സ​ഹാ​യി​ക്കു​ന്ന വോ​ളു​സോ​ൺ ഇ​എ​ട്ട് എ​ന്നീ സം​വി​ധാ​ന​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ര​ണ്ടു കോ​ടി​യി​ല​ധി​കം രൂ​പ ചെ​ല​വി​ലാ​ണ് ഇ​വ സ്ഥാ​പി​ച്ച​ത്. ഇ​തു​കൂ​ടാ​തെ രാ​ജ്യ​സ​ഭാം​ഗ​മാ​യ എം.​പി. വീ​രേ​ന്ദ്ര കു​മാ​ർ എം​പി​യു​ടെ പ്രാ​ദേ​ശി​യ വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്ന് 16 കോ​ടി രു​പ ചെ​ല​വി​ട്ട് നി​ർ​മി​ച്ച ഓ​ർ​ത്തോ ഐ​സി​യു​വും ഉ​ദ്ഘാ​ട​ന​ത്തി​ന് ഒ​രു​ങ്ങി​യി​ട്ടു​ണ്ട്. നി​ല​വി​ൽ സ​ർ​ജ​റി ഐ​സി​യു​വി​ൽ മൂ​ന്ന് കി​ട​ക്ക​ക​ളാ​ണ് ഓ​ർ​ത്തോ വി​ഭാ​ഗ​ത്തി​ന് മാ​റ്റി​വച്ചി​ട്ടു​ള്ള​ത്.
20 കി​ട​ക്ക​ക​ളു​ള്ള പു​തി​യ ഓ​ർ​ത്തോ ഐ​സി​യു വ​രു​ന്ന​തോ​ടെ രോ​ഗി​ക​ളു​ടെ ദു​രി​ത​ത്തി​ന് പ​രി​ഹാ​ര​മാ​കും. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ എ. ​പ്ര​ദീ​പ് കു​മാ​ർ എം​എ​ൽ​എ, മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​വി.​ആ​ർ. രാ​ജേ​ന്ദ്ര​ൻ, ഐ​എം​സി​എ​ച്ച് സൂ​പ്ര​ണ്ട് ഡോ. ​സി. ശ്രീ​കു​മാ​ർ, ഡോ. ​രാ​ജേ​ഷ് പു​രു​ഷോ​ത്ത​മ​ൻ, ഡോ. ​കെ.​പി. സു​നി​ൽ, എം.​കെ. അ​നി​ൽ കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.