തൊ​ഴി​ലാ​ളി വെ​ട്ടേ​റ്റു മ​രി​ച്ച നിലയിൽ; ഒരാൾ അറസ്റ്റിൽ
Friday, February 28, 2020 12:31 AM IST
തി​രൂ​ര​ങ്ങാ​ടി: ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി. മൂ​ന്നി​യൂ​ർ പാ​റ​ക്ക​ട​വി​ൽ വാ​ട​ക ക്വാ​ർ​ട്ടേ​ഴി​സി​ൽ താ​മ​സി​ച്ചി​രു​ന്ന ഒ​ഡീ​ഷ കൊ​ടി​ങ്ക ന​ബ​ര​ങ്ക​പൂ​ർ സ്വ​ദേ​ശി കൊ​ണ്ട​സ​രു​ഗു​ഡ ര​ഘു മാ​ജി​യു​ടെ മ​ക​ൻ ല​ച്ച​മ​ൻ മാ​ജി (43) യെ​യാ​ണ് താ​മ​സി​ക്കു​ന്ന മു​റി​യി​ൽ വെ​ട്ടേ​റ്റു മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.
ബു​ധ​നാ​ഴ്ച രാ​ത്രി പ​ന്ത്ര​ണ്ടി​നാ​ണ് സം​ഭ​വം. കൃ​ത്യ​ത്തി​നു​ശേ​ഷം നാ​ട്ടി​ലേ​ക്കു ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച പ്ര​തി​യും കൂ​ടെ താ​മ​സ​ക്കാ​ര​നു​മാ​യ ഛത്തി​സ്ഗ​ഡ് സ്വ​ദേ​ശി ബു​ട്ടി​സ് ബ​ഗെ​ലി (44)നെ ​തി​രൂ​ര​ങ്ങാ​ടി സി​ഐ റ​ഫീ​ഖ്, എ​സ്ഐ നൗ​ഷാ​ദ് ഇ​ബ്രാ​ഹിം എ​ന്നി​വ​ർ മ​ന്പു​റ​ത്ത് വ​ച്ച് അ​റ​സ്റ്റ് ചെ​യ്തു. ല​ച്ച​മ​ൻ വി​റ​ക് കീ​റു​ന്ന ജോ​ലി​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന മ​ഴു ഉ​പ​യോ​ഗി​ച്ചാ​ണ് ബു​ട്ടി​സ് ബ​ഗെ​ൽ കൊ​ല ന​ട​ത്തി​യ​ത്.​ല​ച്ച​മ​ന്‍റെ ക​ഴു​ത്തി​നാ​ണ് വെ​ട്ടേ​റ്റ​ത്. സം​ഭ​സ്ഥ​ല​ത്തു​വ​ച്ചു ത​ന്നെ മ​രി​ച്ചു.
പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.