ബിവ​റേ​ജ​സ് കോ​ര്‍​പ​റേ​ഷ​ന്‍ എം​പ്ലോ​യീ​സ് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സ​മ്മേ​ള​നം
Friday, February 28, 2020 12:31 AM IST
കോ​ഴി​ക്കോ​ട് : കേ​ര​ള സ്‌​റ്റേ​റ്റ് ബി​വ​റേ​ജ​സ് കോ​ര്‍​പ​റേ​ഷ​ന്‍ എം​പ്ലോ​യീ​സ് കോ​ണ്‍​ഗ്ര​സ് (ഐ​എ​ന്‍​ടി​യു​സി) സം​സ്ഥാ​ന സ​മ്മേ​ള​നം മാ​ര്‍​ച്ച് ഒ​ന്നി​ന് കോ​ഴി​ക്കോ​ട്ട് ന​ട​ക്കും. ന​ള​ന്ദ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ രാ​വി​ലെ 10 ന് ​കെ.​മു​ര​ളീ​ധ​ര​ന്‍ എം​എ​ല്‍​എ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടി.​യു.​രാ​ധാ​കൃ​ഷ്ണ​ന്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​നം എം.​കെ.​രാ​ഘ​വ​ന്‍ എം​പി​യും അ​നു​മോ​ദ​ന ച​ട​ങ്ങ് കെ​എ​സ് യു ​സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​എം.​അ​ഭി​ജി​ത്തും ഉ​ദ്ഘാ​ട​നം ചെ​യ്യും.
ബി​വ​റേ​ജ​സ് കോ​ര്‍​പ​റേ​ഷ​ന്‍ ഷോ​പ്പു​ക​ളി​ലെ പ്ര​വ​ര്‍​ത്ത​ന​സ​മ​യം കു​റ​യ്ക്കു​ന്ന​തി​നെ കു​റി​ച്ച് സ​മ്മേ​ള​നം ച​ര്‍​ച്ച ചെ​യ്യും.
വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ​ബീ​ഷ് കു​ന്ന​ങ്ങോ​ത്ത്, വൈ​സ്പ്ര​സി​ഡ​ന്‍റു​മാ​രാ​യ എം.​സി.​സ​ജീ​വ​ന്‍ മ​ല​മ്പു​ഴ, സി.​കെ.​ഗി​രീ​ഷ്‌​കു​മാ​ര്‍, കെ.​പ്ര​ഹ്ളാ​ദ​ന്‍ പു​ൽ​പ്പ​ള്ളി, ഓ​ര്‍​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി എ.​വി.​പ്ര​സാ​ദ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.