വി​ല​ക്ക്; വി​സ പ​തി​ച്ച​വ​ർ പ്ര​തി​സ​ന്ധി​യി​ൽ
Friday, February 28, 2020 12:31 AM IST
കൊ​ണ്ടോ​ട്ടി: കൊ​റോ​ണ വൈ​റ​സ് പ്ര​ശ്ന​ത്തെ തു​ട​ർ​ന്ന് സൗ​ദി അ​റേ​ബ്യ ഉം​റ തീ​ർ​ഥാ​ട​നം നി​ർ​ത്തി​വ​ച്ച​തോ​ടെ പ്ര​തി​സ​ന്ധി​യി​ലാ​യ​ത് ഉം​റ വി​സ സ്റ്റാ​ന്പിം​ഗ് ന​ട​ത്തി യാ​ത്ര​യ്ക്ക് ഒ​രു​ങ്ങു​ന്ന ആ​യി​ര​ങ്ങ​ൾ. ഉം​റ വി​സ​ക്ക് 15 ദി​വ​സ​ത്തി​നും ഒ​രു​മാ​സ​ത്തി​നു​മാ​ണ് വി​സ അ​നു​വ​ദി​ക്കു​ന്ന​ത്. ഇ​വ സ്റ്റാ​ന്പ് ചെ​യ്ത ദി​വ​സം മു​ത​ലാ​ണ് തീ​ർ​ഥാ​ട​ന കാ​ലാ​വ​ധി ക​ണ​ക്കാ​ക്കു​ന്ന​ത്.
ഇ​ന്ന​ലെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ നി​ന്ന് മ​ട​ങ്ങി​യ​വ​രും വ​രും ദി​വ​സ​ങ്ങ​ളി​ൽ പോ​കാ​ൻ ത​യാ​റെ​ടു​ക്കു​ന്ന​വ​രു​മാ​യ ആ​യി​ര​ങ്ങ​ളാ​ണു​ള​ള​ത്.
ഏ​പ്രി​ലോ​ടെ വി​മാ​ന ടി​ക്ക​റ്റ് നി​ര​ക്ക് വേ​ന​ല​വ​ധി മു​ൻ​നി​ർ​ത്തി വ​ർ​ധി​ക്കു​മെ​ന്ന​തി​നാ​ൽ കൂ​ടു​ത​ൽ പേ​രും തീ​ർ​ഥാ​ട​ന​ത്തി​നു പോ​കു​ന്ന സ​മ​യ​മാ​ണി​ത്. കാ​ലാ​വ​ധി തീ​രു​ന്ന ഉം​റ വി​സ​ക​ൾ എ​ക്സ്റ്റെ​ന്‍റ് ചെ​യ്യാ​ൻ സൗ​ദി​യി​ലെ ഉം​റ ക​ന്പ​നി​ക​ൾ മു​ഖേ​ന സൗ​ദി ഹ​ജ്ജ് ഉം​റ മ​ന്ത്രാ​ല​യ​ത്തി​ൽ സ​മ്മ​ർ​ദം ചെ​ലു​ത്തു​ക​യാ​ണ് ട്രാ​വ​ൽ ഗ്രൂ​പ്പ് ഏ​ജ​ൻ​സി​ക​ൾ.
ഉം​റ വി​സ​യ്ക്ക് പു​റ​മെ കൂ​ട്ട​ത്തോ​ടെ വി​മാ​ന ടി​ക്ക​റ്റും എ​ടു​ത്തു​വ​ച്ച ട്രാ​വ​ൽ ഗ്രൂ​പ്പു​ക​ളും ഇ​തോ​ടെ വെ​ട്ടി​ലാ​യി.
കൊ​റോ​ണ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഫാ​മി​ലി വി​സി​റ്റ്, എ​പ്ലോ​യ്മെ​ന്‍റ്, എം​പ്ലോ​യ്മെ​ന്‍റ് വി​സി​റ്റ്, ബി​സി​ന​സ് വി​സി​റ്റ് എ​ന്നി​വ​യ്ക്ക് യാ​ത്ര വി​ല​ക്ക് ഇ​ല്ലെ​ന്ന് സൗ​ദി എ​യ​ർ​ലൈ​ൻ​സ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചെ​ങ്കി​ലും ഉം​റ​യു​ടെ കാ​ര്യ​ത്തി​ൽ മാ​ത്രം വ്യ​ക്ത​ത​യി​ല്ല. ഇ​ന്ത്യ​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഉം​റ തീ​ർ​ഥാ​ട​ക​ർ യാ​ത്ര​യാ​വു​ന്ന​ത് കേ​ര​ള​ത്തി​ൽ നി​ന്നാ​ണ്.
കേ​ര​ള​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഉം​റ തീ​ർ​ഥാ​ട​ക​ർ യാ​ത്ര​യാ​വു​ന്ന​ത് ക​രി​പ്പൂ​രി​ൽ നി​ന്നു​മാ​ണ്. കൂ​ടു​ത​ൽ ദി​വ​സം നി​യ​ന്ത്ര​ണ​മു​ണ്ടാ​യാ​ൽ പ്ര​ശ്ന​ങ്ങ​ൾ സ​ങ്കീ​ർ​ണ​മാ​കും.
ഹ​ജ്ജ് സ​ർ​വീ​സു​ക​ളും ജൂ​ണ്‍ മു​ത​ൽ ആ​രം​ഭി​ക്കാ​നി​രി​ക്കു​ക​യാ​ണ്.