ക​രി​പ്പൂ​രി​ൽ തീർഥാടകരുടെ യാത്ര മുടങ്ങി
Friday, February 28, 2020 12:31 AM IST
കൊ​ണ്ടോ​ട്ടി:​ കൊ​റോ​ണ വൈ​റ​സ് ഭീ​തി​യെ തു​ട​ർ​ന്ന് സൗ​ദി അ​റേ​ബ്യ മു​ന്ന​റി​യി​പ്പി​ല്ലാ​തെ ഉം​റ, വി​സി​റ്റിം​ഗ് വി​സ​ക​ൾ​ക്ക് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​ത് ക​രി​പ്പൂ​രി​ൽ 250 ഓ​ളം പേ​രു​ടെ തീ​ർ​ഥാ​ട​ന യാ​ത്ര മു​ട​ങ്ങി. വി​വി​ധ സ്വ​കാ​ര്യ ഉം​റ ഏ​ജ​ൻ​സി​ക​ൾ​ക്കു കീ​ഴി​ൽ തീ​ർ​ഥാ​ട​ന​ത്തി​നു പോ​കാ​നെ​ത്തി​യ​വ​ർ​ക്കാ​ണ് രാ​വി​ലെ വി​മാ​ന​ത്തി​ൽ ക​യ​റി ഇ​രു​ന്ന​തി​ന് ശേ​ഷം പു​റ​ത്തി​റ​ങ്ങേ​ണ്ടി​വ​ന്ന​ത്.
ഇ​ന്ന​ലെ പു​ല​ർ​ച്ചെ 4.45 ന് ​അ​ബു​ദാ​ബി വ​ഴി ജി​ദ്ദ​യി​ലേ​ക്കു​ള​ള ഇ​ത്തി​ഹാ​ദ് എ​യ​ർ വി​മാ​ന​ത്തി​ൽ പോ​കാ​നു​ള്ള 43 ഉം​റ തീ​ർ​ഥാ​ട​ക​രും 5.30ന് ​ജി​ദ്ദ​യി​ലേ​ക്കു​ള​ള സ്പൈ​സ് ജെ​റ്റ് വി​മാ​ന​ത്തി​ൽ പോ​കാ​നെ​ത്തി​യ 107 തീ​ർ​ഥാ​ട​ക​രും 11.30നു​ള്ള സൗ​ദി എ​യ​ർ​ലൈ​ൻ​സ് വി​മാ​ന​ത്തി​ൽ പോ​കാ​നെ​ത്തി​യ 88 തീ​ർ​ഥാ​ട​ക​രു​മാ​ണ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നു മ​ട​ങ്ങി​യ​ത്. സ്പൈ​സ് ജെ​റ്റ് വി​മാ​ന​ത്തി​ൽ പോ​കാ​നെ​ത്തി​യ​വ​രി​ൽ വി​സി​റ്റിം​ഗ് വി​സ​യി​ൽ പോ​കാ​നെ​ത്തി​യ 15 പേ​രു​മു​ണ്ടാ​യി​രു​ന്നു.
പ​രി​ശോ​ധ​ന​ക​ളെ​ല്ലാം ക​ഴി​ഞ്ഞു തീ​ർ​ഥാ​ട​ക​രെ വി​മാ​ന​ത്തി​ൽ ക​യ​റ്റി ഇ​രു​ത്തി​യി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് സൗ​ദി അ​റേ​ബ്യ​യു​ടെ കൊ​റോ​ണ സ​ർ​ക്കു​ല​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലും വി​മാ​ന ക​ന്പ​നി​ക​ൾ​ക്കും ല​ഭി​ക്കു​ന്ന​ത്.
ഉം​റ തീ​ർ​ഥാ​ട​ന​ത്തി​നു ഇ​ഹ്റാം വേ​ഷ​ത്തി​ലാ​യി​രു​ന്നു കൂ​ടു​ത​ൽ പേ​രു​മു​ണ്ടാ​യി​രു​ന്ന​ത്. തു​ട​ർ​ന്ന് എ​മി​ഗ്രേ​ഷ​ൻ വി​ഭാ​ഗ​ത്തി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം തീ​ർ​ഥാ​ട​ക​രെ പു​റ​ത്തി​റ​ക്കി ടെ​ർ​മി​ന​ലി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. ഇ​വ​രെ ഒ​ഴി​വാ​ക്കി​യാ​ണ് വി​മാ​ന​ങ്ങ​ൾ പി​ന്നീ​ട് പു​റ​പ്പെ​ട്ട​ത്. വി​സ റ​ദ്ദാ​ക്കി​യ ഔ​ദ്യോ​ഗി​ക അ​റി​യി​പ്പ് മു​ൻ​കൂ​ട്ടി ല​ഭി​ക്കാ​ത്ത​തി​നാ​ലാ​ണ് ട്രാ​വ​ൽ ഗ്രൂ​പ്പു​ക​ൾ തീ​ർ​ഥാ​ട​ക​രെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​ച്ച​ത്. 15 ദി​വ​സ​വും ഒ​രു​മാ​സ​വും തീ​ർ​ഥാ​ട​ന വി​സ​യി​ൽ പോ​കു​ന്ന​വ​രി​ൽ കൂ​ടു​ത​ൽ സ്ത്രീ​ക​ളാ​യി​രു​ന്നു.
ഇ​ഹ്റാം വേ​ഷ​ത്തി​ൽ പു​റ​പ്പെ​ട്ട് നി​രാ​ശ​രാ​യി മ​ട​ങ്ങേ​ണ്ടി വ​ന്ന​തി​ലെ സ​ങ്ക​ട​ത്തി​ലാ​യി​രു​ന്നു മു​ഴു​വ​ൻ തീ​ർ​ഥാ​ട​ക​രും. മ​റ്റു വി​മാ​ന​ങ്ങ​ളി​ൽ പോ​കാ​നു​ള​ള​വ​ർ​ക്ക് മു​ൻ​കൂ​ട്ടി വി​വ​രം ന​ൽ​കി​യി​രു​ന്ന​തി​നാ​ൽ ഇ​വ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യി​രു​ന്നി​ല്ല.