മു​ൻ​ഗാ​മി​ക​ൾ​ക്ക് പോ​ലീ​സി​ന്‍റെ ആ​ദ​രം
Friday, February 28, 2020 12:31 AM IST
കോ​ഴി​ക്കോ​ട്: സ​ർ​വീ​സി​ലി​രി​ക്കു​ന്പോ​ൾ ന​ല്ല​കാ​ര്യ​ങ്ങ​ൾ ചെ​യ്താ​ൽ അ​ത് ഭാ​വി​ത​ല​മു​റ ഓ​ർ​ത്തു​വ​ച്ച് ആ​ദ​ര​വ് ന​ൽ​കു​മെ​ന്ന് സി​റ്റി പോ​ലീ​സ് ക​മീ​ഷ​ണ​ർ എ.​വി.​ജോ​ർ​ജ്. ആ​രെ​യെ​ങ്കി​ലും അ​നാ​വ​ശ്യ​മാ​യി ദ്രോ​ഹി​ക്കു​ക​യോ മോ​ശം കാ​ര്യ​ങ്ങ​ൾ ചെ​യ്യു​ക​യോ ചെ​യ്താ​ൽ അ​തും ജ​നം ഓ​ർ​ത്തു​വ​യ്ക്കും. ഇ​ത്ത​ര​ക്കാ​ർ റി​ട്ട​യ​ർ​ചെ​യ്താ​ൽ അ​വ​രെ തി​രി​ഞ്ഞു​നോ​ക്കാ​ൻ ആ​രും ഉ​ണ്ടാ​കി​ല്ല- കേ​ര​ള പോ​ലീ​സ് ഓ​ഫീ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ (കോ​ഴി​ക്കോ​ട് സി​റ്റി) ജി​ല്ലാ​സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ച “മു​ന്‍​ഗാ​മി​ക​ള്‍​ക്കൊ​പ്പം’ പ​രി​പാ​ടി ടൗ​ൺ​ഹാ​ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
റി​ട്ട​യ​ർ ചെ​യ്ത പോ​ലീ​സു​കാ​രും സേ​ന​യു​ടെ ഭാ​ഗം ത​ന്നെ​യാ​ണ്. നി​ങ്ങ​ളാ​ണ് ഇ​ന്ന​ത്തെ മി​ക​ച്ച പോ​ലീ​സ് സേ​ന​യു​ടെ അ​ടി​ത്ത​റ പാ​കി​യ​ത്. റി​ട്ട​യ​ർ ചെ​യ്ത​ശേ​ഷം എ​ന്തെ​ങ്കി​ലും ആ​വ​ശ്യ​ത്തി​നാ​യി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ചെ​ല്ലാ​ൻ മ​ടി​ക്കു​ന്ന​വ​രു​ണ്ട്. റി​ട്ട​യ​ർ ചെ​യ്ത​വ​ർ ഏ​തെ​ങ്കി​ലും ആ​വ​ശ്യ​ത്തി​ന് വി​ളി​ച്ചാ​ൽ , ങ്ഹാ ​ശ​രി, നോ​ക്ക​ട്ടെ എ​ന്നു പ​റ​യു​ന്ന തു​ട​ക്ക​ക്കാ​രാ​യ ചി​ല എ​സ്ഐ​മാ​രു​ണ്ട്. അ​ത് ശ​രി​യ​ല്ല.​ജീ​വ​ൻ പ​ണ​യം​വ​ച്ച് സേ​ന​യെ സേ​വി​ച്ച​വ​രാ​ണ​വ​ർ. അ​വ​രെ ബ​ഹു​മാ​നി​ക്ക​ണം, അം​ഗീ​കാ​രം കൊ​ടു​ക്ക​ണം. ഏ​തു പോ​ലീ​സ് സ്റ്റേ​ഷ​നി​ലും ധൈ​ര്യ​മാ​യി ക​ട​ന്നു​വ​രാ​ൻ അ​വ​ർ​ക്കു സ്വാ​ത​ന്ത്ര്യ​മു​ണ്ട്. അ​തി​നാ​യി എ​ല്ലാ പോ​ലി​സ് സ്റ്റേ​ഷ​നു​ക​ളി​ലും നോ​ഡ​ൽ ഓ​ഫീ​സ​ർ​മാ​രെ നി​യോ​ഗി​ച്ച​താ​യും ക​മീ​ഷ​ണ​ർ പ​റ​ഞ്ഞു.
റി​ട്ട​യ​ർ ചെ​യ്ത പോ​ലീ​സു​കാ​ർ​ക്ക് വി​ല​യി​ല്ല എ​ന്ന ഇ​ന്ന​ത്തെ അ​വ​സ്ഥ മാ​റ്റി​യെ​ടു​ക്കേ​ണ്ട​തു​ണ്ടെ​ന്ന് ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച കെ​പി​ഒ​എ ജി​ല്ല പ്ര​സി​ഡ​ന്‍റ് എ. ​ഉ​മേ​ഷ് പ​റ​ഞ്ഞു. ഈ ​അ​വ​സ്ഥ മാ​റ്റി​യെ​ടു​ക്കു​ന്ന​തി​നാ​ണ് അ​സോ​സി​യേ​ഷ​ൻ ഇ​ത്ത​ര​മൊ​രു കൂ​ട്ടാ​യ്മ​യ്ക്ക് രൂ​പം ന​ൽ​കി​യ​ത്. വി​ശ്ര​മ​ജീ​വി​തം ന​യി​ക്കു​ന്ന പോ​ലീ​സു​കാ​രു​ടെ പ്ര​ശ്ന​ങ്ങ​ൾ ക​ണ്ടെ​ത്തി പ​രി​ഹ​രി​ക്കു​ക​യും അ​വ​രെ സേ​ന​യ്ക്കൊ​പ്പം നി​ർ​ത്തു​ക​യു​മാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. ത​ങ്ങ​ൾ ഒ​റ്റ​യ്ക്ക​ല്ല എ​ന്ന് അ​വ​രെ ബോ​ധ്യ​പ്പെ​ടു​ത്താ​ൻ പ​ദ്ധ​തി​ക്കു​ക​ഴി​യു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
വി​ര​മി​ച്ച സേ​നാം​ഗ​ങ്ങ​ളെ ഒ​പ്പം നി​ർ​ത്തി അ​വ​രു​ടെ കേ​സ​ന്വേ​ഷ​ണ മി​ക​വു​ക​ൾ പു​തു​ത​ല​മു​റ​യ്ക്ക് ല​ഭ്യ​മാ​ക്കു​ക, ഓ​രോ​രു​ത്ത​രു​ടെ​യും ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ മ​ന​സി​ലാ​ക്കി ചി​കി​ത്‌​സ ല​ഭ്യ​മാ​ക്കു​ക തു​ട​ങ്ങി​യ​വ​യും പ​ദ്ധ​തി​യു​ടെ ല​ക്ഷ്യ​ങ്ങ​ളാ​ണ്.
അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ​മാ​രാ​യ എ.​ജെ.​ബാ​ബു, കെ.​അ​ഷ്റ​ഫ്, കെ.​സു​ദ​ർ​ശ​ന​ൻ, കെ​പി​ഒ​എ വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ശ​ശി​ധ​ര​ൻ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സി.​പ്ര​ദീ​പ്കു​മാ​ർ, കെ​പി​എ ജി​ല്ലാ സെ​ക്ര​ട്ട​റി ജി.​എ​സ്.​ശ്രീ​ജി​ഷ്, കെ.​ശ്രീ​കു​മാ​ർ, വി.​എം.​നാ​ണു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
മു​ൻ അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ​മാ​ർ, ഡി​വൈ​എ​സ്പി​മാ​ർ, ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ, എ​സ്ഐ​മാ​ർ തു​ട​ങ്ങി വി​വി​ധ റാ​ങ്കു​ക​ളി​ൽ വി​ര​മി​ച്ച ഇ​രു​നൂ​റോ​ളം പേ​ർ പ​ങ്കെ​ടു​ത്തു.