അ​ടി​വാ​രം- പൊ​ട്ടി​ക്കൈ മേ​ഖ​ല​യി​ല്‍ മ​ഞ്ഞ​പ്പി​ത്തം വ്യാ​പി​ക്കു​ന്നു
Thursday, February 27, 2020 12:52 AM IST
താ​മ​ര​ശേ​രി: പു​തു​പ്പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ അ​ടി​വാ​രം - പൊ​ട്ടി​ക്കൈ മേ​ഖ​ല​യി​ല്‍ മ​ഞ്ഞ​പ്പി​ത്തം വ്യാ​പി​ക്കു​ന്നു. മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ച് ര​ണ്ടു​പേ​ര്‍ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. അ​ഞ്ച് കു​ട്ടി​ക​ള്‍​ക്ക് മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ചി​ട്ടു​ണ്ട്. ഒ​രാ​ഴ്ച്ച​യി​ലേ​റെ​യാ​യി അ​സു​ഖ ബാ​ധി​ത​രും അ​വ​രു​ടെ ബ​ന്ധു​ക്ക​ളും സ​മീ​പ പ്ര​ദേ​ശ​ത്തെ ആ​ശു​പ​ത്രി​ക​ളി​ലും ചി​ല സ്വ​കാ​ര്യ നാ​ട​ന്‍ ചി​കി​ത്സ കേ​ന്ദ്ര​ങ്ങ​ളി​ലും ചി​കി​ത്സാ തേ​ടു​ന്നു​ണ്ട്. രോ​ഗി​ക​ളി​ല്‍ ഏ​റെ​യും ഇ​വി​ട​ത്തെ എ​സ്‌​സി കോ​ള​നി​യി​ലു​ള്ള​വ​രാ​ണ്. അ​ടു​ത്ത​ടു​ത്ത് വീ​ടു​ക​ളും പൊ​തു​കി​ണ​റും ആ​യ​തി​നാ​ല്‍ രോ​ഗം വ്യാ​പി​ക്കു​ന്ന​തി​നു​ള്ള സാ​ധ്യ​ത​യും ഏ​റെ​യാ​ണ്. യാ​തൊ​രു വി​ധ പ​രി​ശോ​ധ​ന​യോ അ​നു​മ​തി​യോ ഇ​ല്ലാ​തെ ഇ​തി​നോ​ട് ചേ​ര്‍​ന്ന അ​ടി​വാ​രം അ​ങ്ങാ​ടി​യി​ല്‍ ധാ​രാ​ളം അ​ന​ധി​കൃ​ത ത​ട്ടു​കടക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ടെ​ന്നും ഇ​വി​ടെ ഉ​പ​യോ​ഗി​ക്കു​ന്ന ജ​ല​ത്തി​ന്‍റെ സ്രോ​ത​സ്സ് പ​ല​തും വൃ​ത്തി​ഹീ​ന​മാ​ണെ​ന്നും ആ​യ​തി​നാ​ല്‍ എ​ത്ര​യും പെ​ട്ടെ​ന്ന് രോ​ഗ വ്യാ​പ​നം ത​ട​യു​ന്ന​തി​നും പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​നം ന​ട​ത്തു​ന്ന​തി​നും അ​ന​ധി​കൃ​ത ത​ട്ടു​ക​ട​ക​ള്‍ നി​യ​ന്ത്രി​ക്കു​ന്ന​തി​നും ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ര്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ബി​ജെ​പി അ​ടി​വാ​രം ബൂ​ത്ത് ക​മ്മ​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. യോ​ഗ​ത്തി​ല്‍ പി.​വി.​സാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു പി.​ആ​ര്‍. ശ്രീ​ജി​ത്ത്, എ.​പി.​സു​ബീ​ഷ്, രാ​ജ​ന്‍ ക​ള​ക്കു​ന്ന്, പി.​കെ. ഷൈ​ജു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.