ഒ​ന്ന​ര​കി​ലോ ക​ഞ്ചാ​വു​മാ​യി ഒ​രാ​ൾ പി​ടി​യി​ൽ
Thursday, February 27, 2020 12:50 AM IST
മു​ക്കം: സ്കൂ​ട്ട​റി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന ഒ​ന്ന​ര​ക്കി​ലോ ക​ഞ്ചാ​വു​മാ​യി ഒ​രാ​ൾ പി​ടി​യി​ൽ. കോ​ട​ഞ്ചേ​രി മൈ​ക്കാ​വ് എ​ര​ണ്ടോ​റ കു​ന്ന​ത്ത് ബ​ബീ​ഷി​നെ​യാ​ണ് ഇ​ന്ന​ലെ ഉ​ച്ച​തി​രി​ഞ്ഞ് ഒ​ന്ന​ര​യോ​ടെ മു​ക്കം പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. അ​രീ​ക്കോ​ട് ഭാ​ഗ​ത്ത് നി​ന്നും മു​ക്കം ഭാ​ഗ​ത്തേ​ക്ക് ക​ഞ്ചാ​വ് സ്കൂ​ട്ട​റി​ൽ കൊ​ണ്ടു​വ​രു​ന്ന​തി​നി​ടെ​യാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. താ​മ​ര​ശേ​രി ഡി​വൈ​എ​സ്പി കെ.​പി. അ​ബ്ദു​ൽ റ​സാ​ഖി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഡി​വൈ​എ​സ്പി​യു​ടെ സ്ക്വാ​ഡും മു​ക്കം പോ​ലീ​സും ചേ​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്. താ​മ​ര​ശേരി, മു​ക്കം ഭാ​ഗ​ങ്ങ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക​ട​ക്കം ല​ഹ​രി​മ​രു​ന്ന് വി​ൽ​ക്കു​ന്ന പ്ര​തി മു​ൻ​പ് ര​ണ്ട് ത​വ​ണ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി​ട്ടു​ണ്ട്. ര​ണ്ട് മാ​സം മു​ൻ​പ് പൊ​ന്നാ​നി ജ​യി​ലി​ൽ നി​ന്നും പു​റ​ത്തി​റ​ങ്ങി​യ പ്ര​തി വീ​ണ്ടും കഞ്ചാവ് വി​ൽ​പ​ന ന​ട​ത്തി വ​രു​ന്ന​തി​നി​ടെ​യാ​ണ് ഇ​പ്പോ​ൾ പി​ടി​യി​ലാ​യ​ത്. പി​ടി​കൂ​ടി​യ ക​ഞ്ചാ​വി​ന് മാ​ർ​ക്ക​റ്റി​ൽ ഒ​രു ല​ക്ഷം രൂ​പ​ വി​ല വ​രു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. മ​ല​പ്പു​റ​ത്തെയും ത​മി​ഴ്നാ​ട്ടി​ലെയും മൊ​ത്ത​ക്ക​ച്ച​വ​ട​ക്കാ​രി​ൽ നി​ന്നാ​ണ് പ്ര​തി ക​ഞ്ചാ​വ് വാ​ങ്ങി​ക്കു​ന്ന​ത്. മു​ക്കം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ക്രൈം ​എ​സ്ഐ വി.​കെ റ​സാ​ഖ്, സ്ക്വാ​ഡ് എ​സ്ഐ രാ​ജീ​വ് ബാ​ബു, എ​എ​സ്ഐ​മാ​രാ​യ സ​ലിം മു​ട്ടാ​ത്ത്, ഷി​ബി​ൻ ജോ​സ​ഫ്, കോ​ൺ​സ്റ്റ​ബി​ൾ​മാ​രാ​യ സ്വ​പ്ന, ശ്രീ​ജേ​ഷ്, അ​ജീ​ഷ്, സി​നീ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.