മി​ഠാ​യി​ത്തെ​രു​വി​ലേ​ക്ക് സ​മാ​ന്ത​ര​പാ​ത: നിർമാണം ഉ​ദ്ഘാ​ട​നം ചെ​യ്തു
Thursday, February 27, 2020 12:50 AM IST
കോ​ഴി​ക്കോ​ട്: കോ​ര്‍​ട്ട് റോ​ഡി​നെ​യും വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ റോ​ഡി​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന റോ​ഡ് പ​വൃ​ത്തി​യു​ടെ ഉ​ദ്ഘാ​ട​നം ന​ട​ന്നു. കോ​ര്‍​ട്ട് റോ​ഡ് മോ​ഡേ​ണ്‍ ഗ്രൗ​ണ്ടി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ മേ​യ​ര്‍ തോ​ട്ട​ത്തി​ല്‍ ര​വീ​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. കോ​ര്‍​ട്ട് റോ​ഡി​ല്‍ വ​സ​ന്ത​വി​ഹാ​ര്‍ ഹോ​ട്ട​ലി​ന് സ​മീ​പ​ത്തു​നി​ന്നാ​രം​ഭി​ച്ച് ഖാ​ദി എം​പോ​റി​യ​ത്തി​നു​മു​ന്നി​ലൂ​ടെ സെ​ന്‍​ട്ര​ല്‍ ലൈ​ബ്ര​റി കെ​ട്ടി​ട​ത്തി​ന് സ​മീ​പ​മെ​ത്തു​ന്ന റോ​ഡാണ് നി​ര്‍​മി​ക്കു​ന്ന​ത്. വ്യാ​പാ​രി​ക​ളു​ടെ ചി​ര​കാ​ല​അ​ഭി​ലാ​ഷ​മാ​യ റോ​ഡ് നി​ര്‍​മി​ക്കു​ന്ന​തി​ന് കോ​ര്‍​പ​റേ​ഷ​ന്‍ എ​ല്ലാ​ സ​ഹാ​യ​വും ചെ​യ്യു​മെ​ന്നും നി​ര്‍​മാ​ണത്തിന് നേ​രി​ട്ട് മേ​ല്‍​നോ​ട്ടം വ​ഹി​ക്കു​മെ​ന്നും മേ​യ​ര്‍ പ​റ​ഞ്ഞു. ഖാ​ദി ബോ​ര്‍​ഡി​ന്‍റെ അ​നു​മ​തി കൂ​ടി ല​ഭി​ച്ചാ​ല്‍ പ്ര​വൃ​ത്തി​ക​ള്‍ ദ്രു​ത​ഗ​തി​യി​ലാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.കോ​ര്‍​പ​റേ​ഷ​ന്‍ ന​ഗ​രാ​സൂ​ത്ര​ണ​സ​മി​തി ചെ​യ​ര്‍​മാ​ന്‍ എം​സി.​അ​നി​ല്‍​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.
ജി​ല്ലാ​സ്‌​പോ​ര്‍​ട്ട​സ് കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് ഒ.​രാ​ജ​ഗോ​പാ​ല്‍, കോ​ര്‍​പ​റേ​ഷ​ന്‍ സെ​ക്ര​ട്ട​റി ബി​നു ഫ്രാ​ന്‍​സി​സ്, കൗ​ണ്‍​സി​ല​ര്‍ ജ​യ​ശ്രീ കീ​ര്‍​ത്തി,മ​രാ​മ​ത്ത് ക​മ്മ​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ടി.​വി.​ല​ളി​ത​പ്ര​ഭ, പൗ​ര​സ​മി​തി വൈ​സ് പ്ര​സി​ഡ​ന്‍റ് ഷ​ഫീ​ക്ക് പ​ട്ടാ​ട്ട് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
വി.​കെ.​സി. മ​മ്മ​ദ്‌​കോ​യ മേ​യ​റാ​യി​രു​ന്ന​പ്പോ​ള്‍ സ്ഥ​ല​മു​ട​മ​ക​ളു​മാ​യി ച​ര്‍​ച്ച ചെ​യ്ത​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ​മാ​ന്ത​ര​റോ​ഡ് എ​ന്ന ആ​ശ​യം രൂ​പ​ത്തി​ലേ​ക്ക് എ​ത്തി​യ​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ റോ​ഡി​ന്‍റെ വീ​തി എ​ട്ടു​മീ​റ്റ​ര്‍ ആ​യി​രു​ന്നു. പി​ന്നീ​ട് അ​ത് അ​ഞ്ചു​മീ​റ്റ​റാ​യി കു​റ​ച്ച​തോ​ടെ സ്ഥ​ല​മു​ട​മ​ക​ള്‍ സൗ​ജ​ന്യ​മാ​യി സ്ഥ​ലം വി​ട്ടു​ന​ല്‍​കാ​ന്‍ ത​യാ​റാ​യി. എ​ങ്കി​ലും സ്ഥ​ല​മെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്‌​ന​ങ്ങ​ള്‍​കാ​ര​ണം പ​ദ്ധ​തി നീ​ണ്ടു​പോ​യി. തു​ട​ര്‍​ന്ന് കോ​ര്‍​പ​റേ​ഷ​ന്‍ സ​ര്‍​ക്കാ​രി​നെ സ​മീ​പി​ക്കു​ക​യും പ​ദ്ധ​തി അം​ഗീ​ക​രി​ച്ച് സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​റ​ക്കു​ക​യു​മാ​യി​രു​ന്നു.