കോ​ണ്‍​ഗ്ര​സ് വി​ല്ലേ​ജ് ഓ​ഫീ​സ് മാ​ര്‍​ച്ച് ഇ​ന്ന്
Wednesday, February 26, 2020 12:31 AM IST
കോ​ഴി​ക്കോ​ട്: നി​കു​തി ഭീ​ക​ര​ത​ക്കെ​തി​രേ എ​ന്ന മു​ദ്ര​വാ​ക്യ​വു​മാ​യി ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്ന് വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ലേ​ക്ക് മാ​ര്‍​ച്ച് ന​ട​ത്തും. സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ക്കു​ന്ന പ്ര​തി​ഷേ​ധ ​മാ​ര്‍​ച്ചി​ന്‍റെ ജി​ല്ലാ ത​ല ഉ​ദ്ഘാ​ട​നം ന​ടു​വ​ണ്ണൂ​ര്‍ വി​ല്ലേ​ജ് ഓ​ഫീ​സി​ല്‍ രാ​വി​ലെ പ​ത്തി​ന് കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് ടി. ​സി​ദ്ദി​ഖ് നി​ര്‍​വ​ഹി​ക്കും. ചേ​മ​ഞ്ചേ​രി വി​ല്ലേ​ജ് ഓ​ഫീ​സ് മാ​ര്‍​ച്ച് കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ​ന്‍. സു​ബ്ര​ഹ്മ​ണ്യ​നും,കൊ​യി​ലാ​ണ്ടി സൗ​ത്തി​ലെ​യും ,ചെ​ക്യാ​ട് വി​ല്ലേ​ജ് ഓ​ഫീ​സി​ലേ​യും മാ​ര്‍​ച്ചു​ക​ള്‍ കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ പി.​എം. നി​യാ​സും, കെ. ​പ്ര​വീ​ണ്‍​കു​മാർ എന്നിവർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ം.
സം​സ്ഥാ​ന​ത്തെ പോ​ലീ​സ് അ​ഴി​മ​തി​യ്ക്കും കെ​ടു​കാ​ര്യ​സ്ഥ​ത​യ്ക്കു​മെ​തി​രെ മാ​ര്‍​ച്ച് ഏ​ഴി​ന് 26 ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലേ​ക്ക് മാ​ര്‍​ച്ച് ന​ട​ത്തും. ലാ​വ്‌​ലി​ന്‍ കേ​സി​നു ശേ​ഷ​മു​ള്ള ഏ​റ്റ​വും വ​ലി​യ അ​ഴി​മ​തി​യാ​ണ് കേ​ര​ള പോ​ലീ​സി​ല്‍ ന​ട​ക്കു​ന്ന​ത്. നി​യ​മ​പ​രി​പാ​ല​ന​ത്തി​ന് പ​ക​രം പോ​ലീ​സി​ല്‍ അ​ഴി​മ​തി​യു​ടെ വി​ള​യാ​ട്ട​മാ​ണ് ന​ട​ക്കു​ന്ന​ത്. വെ​ടി​യു​ണ്ട ന​ഷ്ട​പ്പെ​ട്ട​തി​ല്‍ മു​ഖ്യ മ​ന്ത്രി അ​പ​രാ​ധി​യു​ടെ മൗ​നം തു​ട​രു​ക​യാ​ണെ​ന്നും സി​ദ്ദി​ഖ് പ​റ​ഞ്ഞു. ട്രാ​ഫി​ക് നി​യ​മ​ലം​ഘ​ന​ങ്ങ​ളു​ടെ പി​ഴ ചു​മ​ത്താ​നു​ള്ള അ​ധി​കാ​രം സ്വ​കാ​ര്യ ക​മ്പി​നി​ക​ള്‍​ക്ക് ന​ല്‍​കാ​നു​ള്ള തീ​രു​മാ​നം വ​ന്‍ അ​ഴി​മ​തി​യാ​ണ​ന്നും സി​ദ്ദി​ഖ് ആ​രോ​പി​ച്ചു. വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ ഡി​സി​സി ഭാ​ര​വാ​ഹി ര​മേ​ശ് ന​മ്പി​യ​ത്ത് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.