പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ള്‍ വ​ര​ള്‍​ച്ച​ ഭീഷണിയിൽ
Wednesday, February 26, 2020 12:31 AM IST
കോ​ഴി​ക്കോ​ട്: ചൂ​ട് ക്ര​മാ​തീ​ത​മാ​യി വ​ര്‍​ധി​ച്ച​തോ​ടെ ക​ടു​ത്ത കു​ടി​വെ​ള്ള​ക്ഷാ​മത്തിന് സാധ്യത. ഫെ​ബ്രു​വ​രി അ​വ​സാ​ന​മാ​യ​തോ​ടെ മി​ക്ക ജ​ലാ​ശ​യ​ങ്ങ​ളി​ലും ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി താ​ഴ്ന്നു. പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ള​യാ​യി​രി​ക്കും ഏ​റ്റ​വും വ​ലി​യ വ​ര​ള്‍​ച്ച​നേ​രി​ടേ​ണ്ടി​വ​രി​ക. ഇ​ത്ത​രം പ്ര​ദേ​ശ​ങ്ങ​ളി​ലെ മി​ക്ക തോ​ടു​ക​ളും കൈ​വ​ഴി​ക​ളും വ​റ്റി​വ​ര​ണ്ടു​ക​ഴി​ഞ്ഞു. ഇ​തോ​ടെ മാ​ര്‍​ച്ച് മാ​സ​ത്തി​ല്‍ ത​ന്നെ വ​ര​ള്‍​ച്ച രൂ​ക്ഷ​മാ​കു​ം. പ്ര​ധാ​ന കു​ടി​വെ​ള്ള സ്രോ​ത​സു​ക​ളാ​യ പു​ഴ​ക​ളി​ലെ നീ​രൊ​ഴു​ക്ക് കു​റ​ഞ്ഞ​തി​നാ​ല്‍ കു​ടി​വെ​ള്ള വി​ത​ര​ണ​ത്തി​ല്‍ കു​റ​വ് വ​രു​മെ​ന്ന ആ​ശ​ങ്ക​യും നി​ല​നി​ല്‍​ക്കു​ന്നു. ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തെ അ​പേ​ക്ഷി​ച്ച് ഈ ​വ​ര്‍​ഷം ഭൂ​ഗ​ര്‍​ഭ ജ​ല​വി​താ​നം വ​ലി​യ തോ​തി​ല്‍ കു​റ​ഞ്ഞ​താ​ണ് ഇ​തി​നു കാ​ര​ണ​മെ​ന്ന് വി​ദ​ഗ്ധ​ര്‍ പ​റ​യു​ന്നു. വേ​ന​ല്‍ മ​ഴ​യി​ലെ കു​റ​വും പ്ര​ള​യ​ത്തി​ല്‍ മേ​ല്‍​മ​ണ്ണ് ഒ​ലി​ച്ചു​പോ​യ​തു​മാ​ണ് വ​ര​ള്‍​ച്ച​യു​ടെ പ്ര​ധാ​ന കാ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. പ്ര​ള​യം മൂ​ലം മി​ക്ക പ്ര​ദേ​ശ​ത്തെ​യും മേ​ല്‍​മ​ണ്ണ് ഒ​ഴു​കി​പ്പോ​യി. ഇ​തോ​ടെ ജ​ല​ത്തി​ന് ഊ​ര്‍​ന്നി​റ​ങ്ങാ​നു​ള്ള സ്വാ​ഭാ​വി​ക സാ​ഹ​ച​ര്യം ഇ​ല്ലാ​താ​യി. ജ​ലം മ​ണ്ണി​ലേ​യ്ക്ക് ആ​ഴ്ന്നി​റ​ങ്ങാ​തെ ഒ​ഴു​കി​പോ​യി. ഇ​ത് ഭൂ​ഗ​ര്‍​ഭ ജ​ല​ത്തി​ന്‍റെ അ​ള​വ് കു​റ​ഞ്ഞു. അ​തി​നാ​ല്‍ ഇ​ത്ത​വ​ണ കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷ​മാ​കുമെ​ന്ന് കേ​ന്ദ്ര ജ​ല​വി​ഭ​വ കേ​ന്ദ്രം (സി​ഡ​ബ്ല്യു​ആ​ര്‍​ഡി​എം) വി​ദ​ഗ്ധ​ർ മു​ന്ന​റി​യി​പ്പു ന​ല്‍​കു​ന്നു.
ജ​നു​വ​രി​യി​ലും ഫെ​ബ്രു​വ​രിയിലും മ​ഴ​യു​ടെ അ​ള​വി​ല്‍ വ​ലി​യ കു​റ​വാ​ണ് വ​ന്നി​ട്ടു​ള്ള​ത്. ഈ ​സ്ഥി​തി തു​ട​രു​ക​യാ​ണെ​ങ്കി​ല്‍ മാ​ര്‍​ച്ച് മാ​സ​മാ​കു​മ്പോ​ഴേ​യ്ക്കും സം​സ്ഥാ​നം കൊ​ടും വ​ര​ള്‍​ച്ച നേ​രി​ടും. സാ​ധാ​ര​ണ മാ​ര്‍​ച്ച് മാ​സ​ത്തി​ല്‍ ഉ​ണ്ടാ​കേ​ണ്ട​ജ​ല​വി​താ​ന​ത്തി​ലെ കു​റ​വ് ഇ​ത്ത​വ​ണ ഫെ​ബ്രു​വ​രി​യി​ല്‍ ത​ന്നെ പ്ര​ക​ട​മാ​യി. ഈ ​കു​റ​വ് ഏ​റ്റ​വും ബാ​ധി​ക്കു​ക ഗ്രാ​മീ​ണ മേ​ഖ​ല​യെ ആ​യി​രി​ക്കും. കാ​ര്‍​ഷി​കാ​വ​ശ്യ​ത്തി​നും മ​റ്റും ഉ​പ​യോ​ഗി​ക്കു​ന്ന വെ​ള്ള​ത്തി​ന് കു​റ​വ് വ​രു​മെ​ന്ന് കോ​ഴി​ക്കോ​ട് സി​ഡ​ബ്ല്യു​ആ​ര്‍​ഡി​എം അ​ധി​കൃ​ത​ര്‍ പ​റ​യു​ന്നു.