ചെ​റു​വാ​ടി കൂ​ളി​മാ​ട് റോ​ഡി​ലെ കെെ​യേ​റ്റം: പരാതി നൽകി
Wednesday, February 26, 2020 12:31 AM IST
മു​ക്കം: കോ​ഴി​ക്കോ​ട് - ഊ​ട്ടി പാ​ത​യി​ൽ കൂ​ളി​മാ​ട് മു​ത​ൽ ചെ​റു​വാ​ടി ചു​ള്ളി​ക്കാ​പ​റ​മ്പ് വ​രെ​യു​ള്ള റോ​ഡി​ലെ അ​ന​ധി​കൃ​ത കെെ​യേറ്റ​ങ്ങ​ൾ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കാ​തെ അ​ധി​കൃ​ത​ർ. നാ​ട്ടു​കാ​രും സം​യു​ക്ത ഡ്രൈ​വേ​ഴ്സ് യൂ​ണി​യ​നു​മെ​ല്ലാം നി​ര​വ​ധി പ​രാ​തി​ക​ൾ ന​ൽ​കി​യെ​ങ്കി​ലും അ​ധി​കൃ​ത​ർ ക​ണ്ടി​ല്ലെന്ന് ന​ടി​ക്കു​ക​യാ​ണ്.
കോ​ഴി​ക്കോ​ട് മ​ല​പ്പു​റം ജി​ല്ല​ക​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന ഈ ​റോ​ഡി​ലൂ​ടെ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളാ​ണ് ദി​വ​സ​വും ക​ട​ന്ന് പോ​വു​ന്ന​ത്. റോ​ഡി​ന്‍റെ വീ​തി കു​റ​വ് കാ​ര​ണം ചെ​റു​തും വ​ലു​തു​മാ​യ അ​പ​ക​ട​ങ്ങ​ളും ട്രാ​ഫി​ക് ബ്ലോ​ക്കും നി​ത്യ​സം​ഭ​വ​മാ​ണ്.
കോ​ഴി​ക്കോ​ട് മു​ത​ൽ മാ​വൂ​ർ​വ​രേ​യും എ​ര​ഞ്ഞി​മാ​വ് മു​ത​ൽ നി​ല​മ്പൂ​ർ വ​രെ​യും റോ​ഡി​ന് ന​ല്ല വീ​തി​യു​ണ്ട്. ഇ​തി​നി​ട​യി​ൽ വ​രു​ന്ന ഭാ​ഗ​ങ്ങ​ളി​ലാ​ണ് വ്യാ​പ​ക​മാ​യി കെെയേറ്റം ന​ട​ന്നി​രി​ക്കു​ന്ന​ത്. 25 വ​ർ​ഷം മു​ൻ​പ് ഉ​ദ്ഘാ​ട​നം ചെ​യ്ത കൂ​ളി​മാ​ട് പാ​ല​ത്തി​നോ​ട് അ​നു​ബ​ന്ധി​ച്ച് സ​ർ​ക്കാ​ർ വി​ല കൊ​ടു​ത്ത് വാ​ങ്ങി​യ സ്ഥ​ല​ത്താ​ണ് കെെയേറ്റം ന​ട​ന്നി​രി​ക്കു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. 22 മീ​റ്റ​ർ വീ​തി​യി​ൽ അ​ന്ന് ഏ​റ്റെ​ടു​ത്ത ഭൂ​മി​യി​ൽ ഇ​ന്ന് പ​ല സ്ഥ​ല​ത്തും പ​കു​തി പോ​ലും റോ​ഡി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്.
കെെയേറ്റം തി​രി​ച്ചു​പി​ടി​ക്കണ​മെ​ന്നാ​നാ​വ​ശ്യ​പ്പെ​ട്ട് നാ​ട്ടു​കാ​രും സം​യു​ക്ത ഡ്രൈ​വേ​ഴ്സ് യൂ​നി​യ​നും കൊ​ടി​യ​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി, പി​ഡ​ബ്ല്യു​ഡി എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ, ജി​ല്ലാ ക​ള​ക്ട​ർ, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​സി. എ​ൻ​ജി​നിയ​ർ എ​ന്നി​വ​ർ​ക്കെ​ല്ലാം പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.