സേ​വ ധാ​ര്‍​മി​ക് ദേ​ശീ​യ പു​ര​സ്‌​കാ​രം എം.​എ. ജോ​ണ്‍​സ​ന്
Wednesday, February 26, 2020 12:31 AM IST
പേ​രാ​മ്പ്ര: ല​ത​രാ​ജ ഫൗ​ണ്ടേ​ഷ​ന്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ സേ​വ ധാ​ര്‍​മി​ക് ദേ​ശീ​യ പു​ര​സ്‌​കാ​രം കോ​ഴി​ക്കോ​ട് പെ​രു​വ​ണ്ണാ​മൂ​ഴി സ്വ​ദേ​ശി​യാ​യ എം.​എ. ജോ​ണ്‍​സ​ന്. നി​സാ​മാ​ബാ​ദ് ല​ക്ഷ​മി ക​ല്യാ​ണ മ​ണ്ഡ​പ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ തെ​ലു​ങ്കാ​ന മു​ൻ ചീ​ഫ് സെ​ക്ര​ട്ട​റി കെ. ​പ്ര​ദീ​പ് ച​ന്ദ്ര​നി​ൽ നി​ന്നും ജോൺസൻ അ​വാ​ര്‍​ഡ് ഏ​റ്റു​വാ​ങ്ങി. എ​ല്‍​ഇ​ഡി​യെ വെ​ളി​ച്ച​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കാ​മെ​ന്ന് ക​ണ്ടു​പി​ടി​ച്ച പെ​രു​വ​ണ്ണാ​മൂ​ഴി സ്വ​ദേ​ശി​യാ​യ മ​ഠ​ത്തി​ന​ക​ത്ത് ജോ​ണ്‍​സ​ന്‍ പ​രി​സ്ഥി​തി സം​ര​ക്ഷ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലും സ​ജീ​വ​മാ​ണ്. ഭൂ​മി​യി​ലെ ഇ- ​മാ​ലി​ന്യ​ങ്ങ​ള്‍ ഇ​ല്ലാ​താ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ​ത്‌​വ എ​ൻ​വ​യ​ൺ​മെ​ന്‍റ് ഓ​ര്‍​ഗ​നൈ​സേ​ഷ​ന് ഇ​ദ്ദേ​ഹം നേ​തൃ​ത്വം ന​ല്‍​കി വ​രു​ന്നു. ത​ന്‍റെ വൈ​ക​ല്യ​ങ്ങ​ളെ മ​ന:​ശ​ക്തി​കൊ​ണ്ട് കീ​ഴ​ട​ക്കി ജീ​വ​ത വി​ജ​യം നേ​ടു​ക​യും സ​മൂ​ഹ​ത്തി​ല്‍ മ​റ്റു​ള്ള​വ​ര്‍​ക്ക് മാ​തൃ​ക​യാ​വു​ക​യും യു​വാ​ക്ക​ള്‍​ക്ക് എ​ല്‍​ഇ​ഡി ബ​ള്‍​ബ് നി​ര്‍​മ്മാ​ണ​ത്തി​ല്‍ പ​രി​ശീ​ല​നം ന​ല്‍​കി ജീ​വി​ത വി​ജ​യ​ത്തി​ലേ​ക്കെ​ത്തി​ച്ച വ്യ​ക്തി എ​ന്ന നി​ല​യി​ലാ​ണ് ആ​ദ്ദേ​ഹം അം​ഗീ​കാ​ര​ത്തി​ന് അ​ർ​ഹ​നാ​യ​ത്. പ​ത്മ​ഭൂ​ഷ​ണ്‍ ഡോ. ​വ​ര​പ്ര​സാ​ദ് റെ​ഡി, നി​സാ​മാ​ബാ​ദ് ജി​ല്ല അ​സി​സ്റ്റ​ന്‍റ് ജ​ഡ്ജി ബി. ​ഗൗ​നം പ്ര​സാ​ദ്, സ​തേ​ണ്‍ റെ​യി​ല്‍​വേ ചീ​ഫ് ക​മേ​ഴ്‌​സ്യ​ല്‍ മാ​നേ​ജ​ര്‍ ഭ​ര​ത്ഭൂ​ഷ​ണ്‍, സി. ​പാ​ര്‍​ത്ഥ​സാ​ര​ഥി, സു​രേ​ഷ് ചു​ക്ക​പ്പ​ള്ളി, ജി​ല്ലാ ക​ള​ക്ട​ര്‍ സി. ​നാ​രാ​യ​ണ റെ​ഡി, തെ​ലു​ങ്കാ​ന സാം​സ്‌​ക്കാ​രി​ക വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ മ​മി​ദി ഹ​രി​കൃ​ഷ്ണ തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.