വൈ​എം​സി​എ പ്ര​സം​ഗ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു
Wednesday, February 26, 2020 12:31 AM IST
മു​ക്കം: മു​ക്കം വൈ​എം​സി​എ​യു​ടെ 20-ാം വാ​ർ​ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​സം​ഗ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. കാലിക്കട്ട് യൂ​ണി​വേ​ഴ്സി​റ്റി യു​ടെ കീ​ഴി​ലു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് മ​ത്സ​രം ന​ട​ത്തി​യ​ത്.
മാ​മ്പ​റ്റ ഡോ​ൺബോ​സ്കോ കോ​ള​ജി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ മ​ണാ​ശേ​രി എം​എ​എം​ഒ കോ​ള​ജി​ലെ മു​ഹ​മ്മ​ദ്‌ അ​ന​സ് ഒ​ന്നാം സ്ഥാ​നം നേ​ടി. മ​ല​ബാ​ർ ക്രി​സ്ത്യ​ൻ കോ​ള​ജി​ലെ എം. ​ശ്രീ​ബ​യ്ക്കാ​ണ് ര​ണ്ടാം സ്ഥാ​ന​ം മ​ർ​ക​സ് ആ​ർ​ട്സ് കോ​ള​ജി​ലെ മു​ഹ​മ്മ​ദ്‌ ഷ​ബീ​ർ മൂ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി.
ഒ​ന്നാം സ്ഥാ​ന​തി​ന് അ​ർ​ഹ​നാ​യ മ​ത്സ​രാ​ർ​ത്ഥി​ക്ക് എ​ക്സ​ൽ പ​ബ്ലി​ഷ​ർ സ്പോ​ൺ​സ​ർ ചെ​യ്ത 5000 രൂ​പ​യും വൈ​എം​സി​എ ട്രോ​ഫി​യും ര​ണ്ടാം സ്ഥാ​നം കി​ട്ടി​യാ​ൾ​ക്ക് ജി​യോ​ജി​ത് ഫി​നാ​ൻ​ഷ്യ​ൽ സ​ർ​വീ​സ​സ് സ്പോ​ൺ​സ​ർ ചെ​യ്ത 3000 രൂ​പ​യും വൈ​എം​സി​എ ട്രോ​ഫി​യും മൂ​ന്നാം സ്ഥാ​നം നേ​ടി​യ വി​ദ്യാ​ർ​ഥി​ക്ക് ജേ​ക്ക​ബ്‌ ജോ​ൺ സ്പോ​ൺ​സ​ർ ചെ​യ്ത 2000 രൂ​പ​യും വൈ​എം​സി​എ ട്രോ​ഫി​യും ന​ൽ​കി . വി​ജ​യി​ക​ൾ​ക്ക് ഡോ​ൺ ബോ​സ്കോ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജി​ബി ജോ​സ് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.
വൈ​എം​സി​എ പ്ര​സി​ഡ​ന്‍റ് പി.​ജെ. കു​ര്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ച​ട​ങ്ങി​ൽ ക​ൺ​വീ​ന​ർ ജി​നോ​ജ്‌, സെ​ക്ര​ട്ട​റി തോ​മ​സ് അ​ല​ക്സ്‌, സി​ബി ജേ​ക്ക​ബ്, ഡോ. ​ടി. സി. ​സൈ​മ​ൺ, എം.​കെ. ജോ​സ്, ജേ​ക്ക​ബ്‌ ജോ​ൺ, ലോ​വെ​ൽ, ടി.​ടി. ജോ​സ്, സി.​എ. ജോ​ൺ​സ​ൻ ജോ​ർ​ജ്, ബേ​ബി ഐ​സ​ക്, വി.​എം. ചാ​ക്കോ​ച്ച​ൻ, ബാ​ബു ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.