വ​നി​താ ക​മ്മീ​ഷ​ന്‍ അ​ദാ​ല​ത്ത്: 19 പ​രാ​തി​ക​ള്‍ തീ​ര്‍​പ്പാ​ക്കി
Wednesday, February 26, 2020 12:31 AM IST
കോ​ഴി​ക്കോ​ട്: ടൗ​ൺ ഹാ​ളി​ല്‍ ന​ട​ന്ന വ​നി​താ ക​മ്മീ​ഷ​ന്‍ അ​ദാ​ല​ത്തി​ല്‍ 19 പ​രാ​തി​ക​ള്‍ തീ​ര്‍​പ്പാ​ക്കി. വി​ദ്യാ​ഭ്യാ​സ​മു​ള്ള​വ​ർ പോ​ലും അ​ന്ധ​വി​ശ്വാ​സ​ങ്ങ​ളി​ൽ അ​ക​പ്പെ​ടു​ന്നു​വെ​ന്ന് വ​നി​താ ക​മ്മീ​ഷ​ന്‍ അം​ഗം എം.​എ​സ്. താ​ര പ​റ​ഞ്ഞു.
46 വ​ർ​ഷം ദാ​മ്പ​ത്യ ജീ​വി​തം ന​യി​ച്ച ശേ​ഷം ജാ​ത​ക​പ്പൊ​രു​ത്ത​മി​ല്ലെ​ന്ന് ആ​രോ​പി​ച്ച് വി​വാ​ഹ ബ​ന്ധം വേ​ർ​പെ​ടു​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ക​മ്മീ​ഷ​ൻ മു​മ്പാ​കെ വീ​ട്ട​മ്മ വ​ന്ന​തി​നെ​ക്കു​റി​ച്ചാ​യി​രു​ന്നു പ​രാ​മ​ർ​ശം. വ​നി​താ ക​മ്മീ​ഷ​ൻ മു​ഖേ​ന വി​വാ​ഹ​ബ​ന്ധം വേ​ർ​പ്പെ​ടു​ത്താ​നാ​കി​ല്ലെ​ന്നും കോ​ട​തി മു​മ്പാ​കെ ബ​ന്ധ​പ്പെ​ടാ​നും ക​മ്മീ​ഷ​ൻ നി​ർ​ദ്ദേ​ശി​ച്ചു.
കു​ടും​ബ​ബ​ന്ധ​ങ്ങ​ള്‍ ശി​ഥി​ല​മാ​കു​ന്ന​താ​യു​ള്ള പ​രാ​തി​ക​ളും തൊ​ഴി​ലി​ട​ങ്ങ​ളി​ലെ പ്ര​ശ്ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​യും ല​ഭി​ച്ചു.
ആ​കെ 61 പ​രാ​തി​ക​ളാ​ണ് പ​രി​ഗ​ണ​ന​യ്ക്ക് ല​ഭി​ച്ച​ത്. ര​ണ്ട് പ​രാ​തി​ക​ള്‍ പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ന് അ​യ​ച്ചു. 40 പ​രാ​തി​ക​ള്‍ അ​ടു​ത്ത അ​ദാ​ല​ത്തി​ലേ​ക്ക് പ​രി​ഗ​ണി​ക്കു​ന്ന​തി​നാ​യി മാ​റ്റി.
അ​ടു​ത്ത അ​ദാ​ല​ത്ത് മാ​ർ​ച്ച്‌ 19ന് ​ന​ട​ക്കും. അ​ദാ​ല​ത്തി​ല്‍ ക​മ്മീ​ഷ​ന്‍ അം​ഗ​ങ്ങ​ളാ​യ ഇ.​എം. രാ​ധ, ഷി​ജി ശി​വ​ജി എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.