കൊ​ടി​യ​ത്തൂ​രി​ന്‍റെ സ്വ​ന്തം ചെ​റു​വാ​ടി റൈ​സ്
Wednesday, February 26, 2020 12:31 AM IST
മു​ക്കം: കൊ​ടി​യ​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ജ​ന​ങ്ങ​ൾ​ക്കി​നി സ്വ​ന്തം നാ​ട്ടി​ൽ ഉ​ത്പാ​ദി​പ്പി​ച്ച അ​രി കൊ​ണ്ട് ഭ​ക്ഷ​ണം ക​ഴി​ക്കാം. കേ​ര​ള​ത്തി​ൽ നെ​ൽ​കൃ​ഷി അ​ന്യം നി​ന്ന് പോ​വു​ക​യും അ​രി​ക്ക് ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളെ ആ​ശ്ര​യി​ക്കു​ക​യും ചെ​യ്യു​മ്പോ​ഴാ​ണ് നെ​ൽ കൃ​ഷി​യി​ൽ സ്വ​യം​പ​ര്യാ​പ്ത​ത നേ​ടി കൊ​ടി​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ന്‍റെ മാ​തൃ​ക. ചെ​റു​വാ​ടി റൈ​സ് എ​ന്ന പേ​രി​ലാ​ണ് കൊ​ടി​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് ശു​ദ്ധ​വും മാ​യ​ര​ഹി​ത​വു​മാ​യ കു​ത്ത​രി വി​പ​ണി​യി​ലി​റ​ക്കി​യ​ത്. ചെ​റു​വാ​ടി പു​ഞ്ച​പ്പാ​ട​ത്തെ 250 ഏ​ക്ക​റി​ല​ധി​കം ഭൂ​മി​യി​ലാ​ണ് നെ​ൽ​കൃ​ഷി ചെ​യ്യു​ന്ന​ത്. പ​ര​മ്പ​രാ​ഗ​ത ക​ർ​ഷ​ക​ർ, അ​ധ്യാ​പ​ക​ർ, ബാ​ങ്ക് ജീ​വ​ന​ക്കാ​ർ, സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ, പ്ര​വാ​സി​ക​ൾ, വി​ദ്യാ​ല​യ​ങ്ങ​ൾ, സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ, ക്ല​ബ്ബു​ക​ൾ തു​ട​ങ്ങി സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ലു​ള്ള​വ​രെ​ല്ലാം പാ​ട​ത്ത് ഇ​റ​ങ്ങി​യി​ട്ടു​ണ്ട്. വി​ഷ​ര​ഹി​ത​മാ​യി ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന നെ​ല്ല് അ​രി​യാ​ക്കി മി​ത​മാ​യ വി​ല​ക്ക് ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കാ​നാ​ണ് പ​ഞ്ചാ​യ​ത്തി​ന്‍റെ പ​ദ്ധ​തി. തു​ട​ക്ക​മെ​ന്ന നി​ല​യി​ൽ കു​ത്ത​രി കി​ലോ 55 രൂ​പ​യ്ക്ക് ചെ​റു​വാ​ടി ചു​ള്ളി​ക്കാ​പ​റ​മ്പി​ലെ ഹാ​പ്പി സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. വി​പ​ണ​ന ഉ​ദ്ഘാ​ട​നം പി.​കെ. സു​ലൈ​ഖ​യ്ക്ക് അരി കൈ​മാ​റി​ക്കൊ​ണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​ടി.​സി. അ​ബ്ദു​ല്ല നി​ർ​വ​ഹി​ച്ചു. ആ​രോ​ഗ്യ, വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ കെ.​പി. ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​നാ​യി. ഹ​ക്കീം, ര​വീ​ന്ദ്ര​ൻ, ജോ​ണി ഇ​ട​ശ്ശേ​രി, കെ.​സി. മ​മ്മ​ദ്കു​ട്ടി, അ​രു​ൺ, ഗി​രീ​ഷ് കാ​ര​ക്കു​റ്റി, കെ.​ടി. ഗ​ഫൂ​ർ, ശ്രീ​ജി​ത്ത് പ്ര​സം​ഗി​ച്ചു.