റി​വൈ​വ് 2020 വ​ർ​ണ്ണോ​ത്സ​വം 28നു ​തു​ട​ങ്ങും
Wednesday, February 26, 2020 12:29 AM IST
പേ​രാ​മ്പ്ര: ക​ടി​യ​ങ്ങാ​ട് പാ​ല​ത്തി​നു സ​മീ​പ​ത്തെ ത​ണ​ല്‍ – ക​രു​ണ സ്‌​പെ​ഷ​ല്‍ സ്‌​കൂ​ളി​ല്‍ ‘റി​വൈ​വ് 2020’ വ​ര്‍​ണോ​ത്സ​വ​ത്തി​ന് ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യ​ി. 28, 29, മാ​ര്‍​ച്ച് ഒ​ന്ന് തി​യതി​ക​ളി​ലാ​ണ് പൊ​തു​ജ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ മേ​ള സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. 12 ത​ണ​ല്‍ സ്‌​പെ​ഷല്‍ സ്‌​കൂ​ളു​ക​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​വ​ത​രി​പ്പി​ക്കു​ന്ന ക​ലാ​പ​രി​പാ​ടി​ക​ള്‍, ര​ക്ഷി​താ​ക്ക​ള്‍ ഒ​രു​ക്കു​ന്ന ഭ​ക്ഷ​ണ മേ​ള, ക​ളി​യും ചി​രി​യും, ചി​ത്ര ര​ച​ന, ഗ​സ​ല്‍, ത​ണ​ല്‍ കു​ട്ടി​ക​ളു​ടെ നാ​ട​കം തു​ട​ങ്ങി​യ​വ അ​ര​ങ്ങേ​റും.
ആ​ക​ര്‍​ഷ​ക​മാ​യ സ്റ്റാ​ളു​ക​ളും ഒ​രു​ക്കു​ന്നു​ണ്ട്. ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ത​ങ്ങ​ള്‍ ഒ​റ്റ​പ്പെ​ട്ട​വ​രാ​ണെ​ന്ന ചി​ന്ത ഇ​ല്ലാ​താ​ക്കാ​നും മ​റ്റു​ള്ള​വ​രെ​പോ​ലെ ത​ങ്ങ​ളേ​യും സ​മൂ​ഹം പ​രി​ച​രി​ക്കു​ന്നു​ണ്ടെ​ന്ന ബോ​ധം ഉ​ണ്ടാ​ക്കാ​നു​മാ​ണ് മേ​ള സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന് പ്രി​ന്‍​സി​പ്പൽ ന​ദീ​ര്‍ പ​യ്യോ​ളി അ​റി​യി​ച്ചു.
സി​നി​മ ക​ലാ​സം​വി​ധാ​യ​ക​രാ​ണ് റി​വൈ​വി​നാ​യ് ത​ണ​ലി​നെ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന​ത്. പ​രി​പാ​ടി​യു​ടെ വി​ളം​ബ​ര​മാ​യി ഡി​ഗ്‌​നി​റ്റി വാ​ക്ക് സം​ഘ​ടി​പ്പി​ക്കു​മെ​ന്നും സം​ഘാ​ട​ക​ര്‍ അ​റി​യി​ച്ചു. വി.​സി. നാ​രാ​യ​ണ​ന്‍ ന​മ്പ്യാ​രും വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.