പൊ​തു​ശ്മ​ശാ​നം: പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നെ വ​ഴി​യി​ൽ ത​ട​യു​മെ​ന്ന് സ​മ​ര​സ​മി​തി
Wednesday, February 26, 2020 12:29 AM IST
കൂ​രാ​ച്ചു​ണ്ട്: പ​ഞ്ചാ​യ​ത്തി​ലെ പൊ​തു​ശ്മ​ശാ​നം നി​ർ​മാ​ണത്തിനുള്ള നിർദ്ദേശം ന​ട​പ്പാ​ക്കാ​ത്ത കൂ​രാ​ച്ചു​ണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നെ വ​ഴി​യി​ൽ ത​ട​യു​മെ​ന്ന് സ​മ​ര​സ​മി​തി ഇ​ന്ന​ലെ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ച​താ​യി നേ​താ​ക്ക​ൾ പ​റ​ഞ്ഞു.
ഇ​ത് സം​ബ​ന്ധി​ച്ച് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ തീ​രു​മാ​ന​വും സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്, ജി​ല്ലാ ക​ള​ക്ട​റു​ടെ നി​ർ​ദേ​ശം, സ​ർ​വ്വ​ക​ക്ഷി യോ​ഗ തീ​രു​മാ​നം എ​ന്നി​വ ന​ട​പ്പാ​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് ത​യാ​റാ​കു​ന്നി​ല്ല. ഏ​ഴി​ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വി​ളി​ച്ചു​ചേ​ർ​ത്ത സ​ർ​വ്വ​ക​ക്ഷി​യോ​ഗ​ത്തി​ൽ 22 ന് 10 ​ല​ക്ഷം രൂ​പ​യു​ടെ എ​സ്റ്റി​മേ​റ്റ് ത​യ്യാ​റാ​ക്കു​മെ​ന്നും 25 ന് ​പ്ര​ദേ​ശ​വാ​സി​ളുയു​ടെ യോ​ഗം​വി​ളി​ച്ച് ച​ർ​ച്ച ന​ട​ത്താ​മെ​ന്നും തീ​രു​മാ​നി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഒ​രു​വാ​ക്കും പാ​ലി​ച്ചി​ല്ലെ​ന്ന് യോ​ഗം ആ​രോ​പി​ച്ചു. 13 ദി​വ​സ​മാ​യി സ​മ​ര​സ​മി​തി നി​രാ​ഹാ​ര സ​മ​രം ന​ട​ത്തി​വ​ന്നി​ട്ടും ഉ​ചി​ത​മാ​യ തീ​രു​മാ​നം ന​ട​പ്പാ​ക്കാ​ൻ ത​യ്യാ​റാ​കാ​ത്ത​തി​നെ​തി​നെ സ​മ​രം ശ​ക്ത​മാ​ക്കു​മെ​ന്നും നേ​താ​ക്ക​ൾ പ​റ​ഞ്ഞു. ചെ​യ​ർ​മാ​ൻ അ​ശോ​ക​ൻ കു​റു​ങ്ങോ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഒ.​ഡി. തോ​മ​സ്, ഷി​ബു ജോ​ർ​ജ്, സൂ​പ്പി തെ​രു​വ​ത്ത്, ജോ​ണി കാ​ഞ്ഞി​ര​ത്താം​കു​ന്നേ​ൽ, ടോ​മി ഊ​ന്നു​ക​ല്ലേ​ൽ, ഗോ​പാ​ല​കൃ​ഷ​ണ​ൻ തോ​ട്ടാ​ന​ത്ത്, കു​ഞ്ഞി​ക​ണ്ണ​ൻ ശ​ങ്ക​ര​വ​യ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​സ​മ​ര സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ടൗ​ണി​ൽ പ്ര​തി​ഷേധ പ്ര​ക​ട​നം ന​ട​ത്തി.