കു​റ്റ്യാ​ടി ഡാം ക​നാ​ലി​ൽ മാ​ലി​ന്യം തള്ളി
Wednesday, February 26, 2020 12:29 AM IST
പേ​രാ​മ്പ്ര: ജ​ല​സേ​ച​ന​ത്തി​നാ​യി കു​റ്റ്യാ​ടി ഡാം ​തു​റ​ന്നു ഒ​രാ​ഴ്ച തി​ക​യും മു​മ്പു ത​ന്നെ പ്ര​ധാ​ന ക​നാ​ലി​ൽ മാ​ലി​ന്യ തള്ളി. പെ​രു​വ​ണ്ണാ​മൂ​ഴി​യി​ൽ നി​ന്നു മൂ​ന്നു കി​ലോ​മീ​റ്റ​ർ പി​ന്നി​ടു​മ്പോ​ൾ വെ​ള്ള​മെ​ത്തു​ന്ന​ത് പ​ട്ടാ​ണി​പ്പാ​റ​യി​ലാ​ണ്. ഇ​വി​ടെ നി​ന്നാ​ണു കൊ​യി​ലാ​ണ്ടി വ​ട​ക​ര ക​നാ​ലു​ക​ൾ തു​ട​ങ്ങു​ന്ന​ത്. കൊ​യി​ലാ​ണ്ടി​ക്കു​ള്ള ക​നാ​ൽ ഇ​ന്ന​ലെ അ​ൽ​പ്പം തു​റ​ന്നു. ഇ​ന്നു മു​ത​ൽ വെ​ള്ള​ത്തി​ന്‍റെ തോ​ത് കൂ​ട്ടും. ഈ ​ക​നാ​ൽ തു​ട​ങ്ങു​ന്ന ഭാ​ഗ​ത്ത് വ​ൻ​തോ​തി​ൽ ഗ​ർ​ഭ​നി​രോ​ധ​ന ഉ​റ​ക​ൾ നി​ക്ഷേ​പി​ച്ച തായി ക​ണ്ടെ​ത്തി. ക​നാ​ലി​ൽ വെ​ള്ള​മു​യ​രു​മ്പോ​ൾ ഇ​ത് ഒ​ഴു​കി പ​ല ഭാ​ഗ​ത്തു​മെ​ത്തും. ക​നാ​ൽ മാ​ലി​ന്യംതള്ളുന്നത് തുടർക്കഥയാണ്. ഇ​തി​നെ​തി​രേ ജ​ല​സേ​ച​ന വ​കു​പ്പും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും ബോ​ധ​വ​ത്കര​ണ പ​രി​പാ​ടി​ക​ൾ ന​ട​ത്താ​റു​ണ്ടെ​ങ്കി​ലും പ്ര​യോ​ജ​ന​മു​ണ്ടാ​കു​ന്നി​ല്ല. കൃ​ഷി ന​ന​യ്ക്കാ​ൻ മാ​ത്ര​മ​ല്ല കു​ടി​വെ​ള്ള​വു​മാ​ണു ക​നാ​ൽ ജ​ലം. നി​റ​ഞ്ഞൊ​ഴു​കു​മ്പോ​ൾ ക​നാ​ലി​ന്‍റെ ഇ​രു​ഭാ​ഗ​ങ്ങ​ളി​ലു​മു​ള്ള ജ​ല​സ്രോ​ത​സു​ക​ൾ സ​ജീ​വ​മാ​കും.