ഭ​വ​ന ലൈ​ബ്ര​റി​ക്ക് തു​ട​ക്ക​ം
Wednesday, February 26, 2020 12:29 AM IST
പേ​രാ​മ്പ്ര: വി​ദ്യാ​ർ​ഥി​ക​ളി​ൽ വാ​യ​ന ശീ​ലം വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും ഭ​വ​ന​ങ്ങ​ളി​ൽ ലൈ​ബ്ര​റി ആ​രം​ഭി​ക്കു​വാ​ൻ തീ​രു​മാ​നി​ച്ചു. പ​ട​ത്തു​ക​ട​വ് ഹോ​ളി ഫാ​മി​ലി യു​പി സ്കൂ​ളി​ലാ​ണു പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത്. ഭ​വ​ന ലൈ​ബ്ര​റി​ക​ളു​ടെ ഉ​ദ്ഘാ​ട​നം വി​ദ്യാ​ർ​ഥി​ക​ളാ​യ മി​ഷേ​ൽ കെ. ​ഡോ​യി, ബേ​സി​ൽ കെ. ​ഡോ​യി, ഫെ​ബി​ൻ ഷാ ​എ​ന്നി​വ​രു​ടെ ഭ​വ​ന​ത്തി​ൽ ഹെ​ഡ്മാ​സ്റ്റ​ർ ടി.​ജെ. കു​ര്യാ​ച്ച​ൻ നി​ർ​വ്വ​ഹി​ച്ചു. ത​ദ​വ​സ​ര​ത്തി​ൽ അ​ധ്യാ​പ​ക പ്ര​തി​നി​ധി​ക​ളാ​യ കെ.​കെ. വി​നോ​ദ​ൻ, പി.​സി. സാ​ലി​മ്മ, ര​ക്ഷി​താ​ക്ക​ളാ​യ ഡോ​യി ക​വു​ങ്ങുംപി​ള്ളി, അം​ബി​ക ഡോ​യി എ​ന്നി​വ​രോ​ടൊ​പ്പം സ​ഹ​പാ​ഠി​ക​ളും സ​ന്നി​ഹി​ത​രാ​യി​രു​ന്നു. പി​ടി​എ പ്ര​സി​ഡ​ന്‍റ് സി.​ഡി. പ്ര​കാ​ശ്, അ​ധ്യാ​പ​ക​ർ, കു​ടും​ബാം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.