യു​വാ​വും യു​വ​തി​യും ലോ​ഡ്ജ് മു​റി​യി​ൽ മ​രി​ച്ച നി​ല​യി​ൽ
Saturday, February 22, 2020 1:19 AM IST
തി​രു​വ​മ്പാ​ടി /വൈ​ത്തി​രി: ലോ​ഡ്ജി​ൽ മു​റി​യെ​ടു​ത്ത തി​രു​വ​മ്പാ​ടി സ്വ​ദേ​ശി​ക​ളാ​യ യു​വാ​വും യു​വ​തി​യും വി​ഷം ഉ​ള്ളി​ൽ ചെ​ന്ന് മ​രി​ച്ച നി​ല​യി​ൽ.​

തി​രു​വ​മ്പാ​ടി പാ​ല​ക്ക​ട​വ് കൊ​ല്ല​മ്പ​റ​മ്പി​ൽ കെ.​കെ. മ​നോ​ജ് (35) തി​രു​വ​മ്പാ​ടി അ​ത്തി​പ്പാ​റ സ്വ​ദേ​ശി​നി ഡോ​ളി എന്ന ലതിക( 36) എ​ന്നി​വ​രാ​ണ്‍ മ​രി​ച്ച​ത്.​

മ​രി​ച്ച മ​നോ​ജ് ബ​സ് ഡ്രൈ​വ​റാ​ണ്‍. അ​വി​വാ​ഹി​ത​നാ​ണ്‍. കോ​ഴി​ക്കോ​ട് കോ​ട്ട​പ്പ​റ​ന്പ് ആ​ശു​പ​ത്രി​യി​ൽ സ്റ്റാ​ഫ് ന​ഴ്സാ​യ ഡോ​ളി വി​വാ​ഹി​ത​യും ര​ണ്ടു കു​ട്ടി​ക​ളു​ടെ മാ​താ​വുമാ​ണ്‍.
ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​ണ്‍ ഇ​വ​രെ വൈ​ത്തി​രി അ​മ്മാ​റ​യി​ലെ ഹോം​സ്റ്റേ​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ഇ​ന്ന് രാ​വി​ലെ ഇ​ൻ​ക്വി​സ്റ്റ് ന​ട​ത്തി​യ ശേ​ഷം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന​യ​ക്കു​മെ​ന്ന് വൈ​ത്തി​രി പോ​ലീ​സ് അ​റി​യി​ച്ചു.