അ​യ്യി​ൽ കു​ടി​വെ​ള്ള പ​ദ​ധ​തി: മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ കേ​സെ​ടു​ത്തു
Saturday, February 22, 2020 12:26 AM IST
കോ​ഴി​ക്കോ​ട്: പു​തു​പ്പാ​ടി അ​യ്യി​ൽ ആ​ദി​വാ​സി കോ​ള​നി​യി​ൽ നി​ർ​മ്മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ കു​ടി​വെ​ള്ള പ​ദ്ധ​തി പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കാ​ത്ത​തി​നെ​തി​രെ സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ.പു​തു​പ്പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി മാ​ർ​ച്ചി​ൽ കോ​ഴി​ക്കോ​ട് ന​ട​ന്ന സി​റ്റിം​ഗി​ൽ നേ​രി​ട്ട് ഹാ​ജ​രാ​ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ ജു​ഡീ​ഷ്യ​ൽ അം​ഗം പി.​മോ​ഹ​ന​ദാ​സ് ആ​വ​ശ്യ​പ്പെ​ട്ടു. ഹാ​ജ​രാ​കു​ന്ന വേ​ള​യി​ൽ പ​ദ്ധ​തി പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​കാ​ത്ത​തി​ന്‍റെ കാ​ര​ണ​ങ്ങ​ൾ രേ​ഖാ​മൂ​ലം സ​മ​ർ​പ്പി​ക്ക​ണം. കൂ​ടി​വെ​ള്ളം നി​ഷേ​ധി​ക്കു​ന്ന​ത് മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​മാ​ണെ​ന്ന് ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു.
പൂ​ർ​ത്തി​യാ​ക്കി പ​ത്തു മാ​സം ക​ഴി​ഞ്ഞി​ട്ടും കു​ടി​വെ​ള്ള​പ​ദ​ധ​തി നോ​ക്കു​കു​ത്തി​യാ​ണ്. പ്രാ​യാ​ധി​ക്യ​മു​ള്ള​വ​രും കി​ട​പ്പു രോ​ഗി​ക​ളും ഉ​ൾ​പ്പെ​ടു​ന്ന കോ​ള​നി നി​വാ​സി​ക​ൾ​ക്ക് വെ​ള്ളം കി​ട്ട​ണ​മെ​ങ്കി​ൽ കി​ലോ​മീ​റ്റ​ർ ന​ട​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണു​ള്ള​ത്.
അ​ഞ്ചു ല​ക്ഷ​ത്തി​ന്‍റെ​താ​യി​രു​ന്നു​ടെ​ന്‍​ഡ​ര്‍.2019 ഏ​പ്രി​ലി​ൽ വ​യ​റിം​ഗ് ഉ​ൾ​പ്പെ​ടെ പൂ​ർ​ത്തി​യാ​ക്കി. വൈ​ദ്യു​തി ക​ണ​ക്ഷ​ൻ കി​ട്ടാ​ത്ത​താ​ണ് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങാ​ത്ത​തി​ന്‍റെ കാ​ര​ണം. മാ​ധ്യ​മ വാ​ർ​ത്ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സ്വ​മേ​ധ​യാ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് ന​ട​പ​ടി.