മ​ത​മൈ​ത്രി സ​മ്മേ​ള​നം ന​ട​ത്തി ആ​റ​ങ്ങോ​ട്ട് ക്ഷേ​ത്രം
Saturday, February 22, 2020 12:26 AM IST
മ​ക്ക​ര​പ​റ​ന്പ്: ആ​റ​ങ്ങോ​ട്ട് ശി​വ​ക്ഷേ​ത്ര​ത്തി​ലെ താ​ല​പ്പൊ​ലി മ​ഹോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ശി​വ​രാ​ത്രി ദി​ന​ത്തി​ൽ മ​ത​മൈ​ത്രി സാം​സ്കാ​രി​ക സ​മ്മേ​ള​നം ക്ഷേ​ത്ര അ​ങ്ക​ണ​ത്തി​ൽ ന​ട​ന്നു. ടി.​എ.​അ​ഹ​മ്മ​ദ് ക​ബീ​ർ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു, ക​വി ആ​ല​ങ്കോ​ട് ലീ​ലാ​കൃ​ഷ്ണ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി, മ​ല​പ്പു​റം സെ​ന്‍റ് ജോ​ണ്‍ ലൂ​റ​ൻ ച​ർ​ച്ച് വി​കാ​രി ഫാ. ​സി.​റെ​ജി​ദാ​സ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ടി.​കെ.​റ​ഷീ​ദ് അ​ലി, മേ​ലേ​കാ​ളാ​വ് പി​ലാ​പ​റ​ന്പ് മ​ഹ​ല്ല് പ്ര​സി​ഡ​ന്‍റ് എം.​മൊ​യ്തു, ഉ​മ​റു​ൽ ഫാ​റൂ​ഖ് മ​സ്ജി​ദ് ഖ​ത്തീ​ബ് അ​ബൂ​ബ​ക്ക​ർ മൗ​ല​വി അ​രി​പ്ര, കെ.​വാ​സു​ദേ​വ​ൻ മാ​സ്റ്റ​ർ, ക്ഷേ​ത്ര ക​മ്മ​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ചോ​ല​ക്കാ​ട്ട് പ്ര​ഭാ​ക​ര​ൻ, പി.​രാ​ജീ​വ്, ഇ.​പ്ര​ഭേ​ന്ദ്ര​ൻ, പി ​രാ​മ​ച​ന്ദ്ര​ൻ, സി.​ര​വീ​ന്ദ്ര​നാ​ഥ് തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു. തു​ട​ർ​ന്ന് ശ്രീ​രു​ദ്ര നാ​ട്യ​ക​ലാ​ക്ഷേ​ത്ര​യു​ടെ നൃ​ത്ത​നൃ​ത്യ​ങ്ങ​ൾ അ​ര​ങ്ങേ​റി, മാ​ർ​ച്ച് ഏ​ഴു മു​ത​ൽ പ​ത്തു വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ഭ​ക്തി​ഗാ​ന​മേ​ള, ക​ഥാ​പ്ര​സം​ഗം, ചു​റ്റു താ​ല​പ്പൊ​ലി, താ​യ​ന്പ​ക, ക​ളം​പൂ​ജ, കാ​ഴ്ച​ശീ​വേ​ലി, താ​ല​പ്പൊ​ലി സ​ദ്യ, എ​ഴു​ന്ന​ള്ളി​പ്പ്, ആ​കാ​ശ വി​സ്മ​യ കാ​ഴ്ച​ക​ൾ എ​ന്നി​വ​യു​ണ്ടാ​യി​രി​ക്കും, ക​ലാ​ഭ​വ​ൻ സ​തീ​ഷും സം​ഘ​വും അ​വ​ത​രി​പ്പി​ക്കു​ന്ന ഗാ​ന​മേ​ള​യോ​ടെ താ​ല​പ്പൊ​ലി മ​ഹോ​ത്സ​വ​ങ്ങ​ൾ​ക്ക് കൊ​ടി​യി​റ​ങ്ങും.