രാ​ഷ്‌ട്രപ​തി​ക്ക് 1,001 ക​ത്തു​ക​ള്‍ അ​യ​ച്ച് മി​ഷ​ന്‍​ലീ​ഗ്
Saturday, February 22, 2020 12:26 AM IST
മാ​ന​ന്ത​വാ​ടി:​ ഭ്രൂ​ണ​ഹ​ത്യ നി​യ​മ ഭേ​ദ​ഗ​തി പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ചെ​റു​പു​ഷ്പ മി​ഷ​ന്‍​ലീ​ഗ് മാ​ന​ന്ത​വാ​ടി രൂ​പ​താ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ രാ​ഷ്ട്ര​പ​തി​ക്ക് 1,001 ക​ത്തു​ക​ള്‍ അ​യ​ച്ചു. ഡ​യ​റ​ക്ട​ര്‍ ഫാ.​ഷി​ജു ഐ​ക്ക​ര​ക്കാ​നാ​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. മെ​ഡി​ക്ക​ല്‍ ടെ​ര്‍​മി​നേ​ഷ​ന്‍ ഓ​ഫ് പ്ര​ഗ്‌​ന​ന്‍​സി ഭേ​ദ​ഗ​തി ബി​ല്‍ മ​നു​ഷ്യ​ന്‍റെ മൗ​ലി​ക അ​വ​കാ​ശ​ത്തി​ലു​ള്ള ക​ട​ന്നു​ക​യ​റ്റ​വും വെ​ല്ലു​വി​ളി​യു​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.ഗ​ര്‍​ഭ​സ്ഥ ശി​ശു​വി​ന്‍റെ​യും അ​മ്മ​യു​ടെ ഉ​ദ​ര​ത്തി​ല്‍​നി​ന്നു പു​റ​ത്തു​വ​രു​ന്ന ശി​ശു​വി​ന്‍റെയും ജീ​വ​ന്‍ ഒ​ന്നു​ത​ന്നെ​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്ര​സി​ഡ​ന്‍റ് ര​ഞ്ജി​ത്ത് മു​തു​പ്ലാ​ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റേ​ഡി​യോ മാ​റ്റൊ​ലി ഡ​യ​റ​ക്ട​ര്‍ ഫാ.​ബി​ജോ ക​റു​ക​പ്പ​ള്ളി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ടോം ​ജോ​സ് പൂ​വ​ക്കു​ന്നേ​ല്‍, സി​സ്റ്റ​ര്‍ ടെ​സി എ​സ്എ​ച്ച്, ബി​നീ​ഷ് തു​മ്പി​യാം​കു​ഴി​യി​ല്‍, സ​ജീ​ഷ് എ​ട​ത്ത​ട്ടേ​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.