വാ​ണി​മേ​ല്‍ കൊ​ക്രി​യി​ല്‍ ക​ട​ന്ന​ല്‍​ ആ​ക്ര​മ​ണം: മൂ​ന്ന് പേ​ര്‍​ക്ക് പരിക്ക്
Saturday, February 22, 2020 12:26 AM IST
നാ​ദാ​പു​രം: ​വാ​ണി​മേ​ല്‍ കൊ​ക്രി​യി​ല്‍ ക​ട​ന്ന​ലിന്‍റെ അ​ക്ര​മ​ണ​ത്തി​ല്‍ കു​ടും​ബ​ത്തി​ലെ മൂ​ന്ന് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു.​കൊ​ക്രി അങ്കണവാ​ടി പ​രി​സ​ര​ത്തെ നീ​ളം കു​നി​യി​ല്‍ നാ​ണു(60),സ​ഹോ​ദ​ര​ന്‍ അ​ശോ​ക​ന്‍ (53).സ​ഹോ​ദ​രി ച​ന്ദ്രി (52) എ​ന്നി​വ​രെ​യാ​ണ് ക​ട​ന്ന​ല്‍ അ​ക്ര​മി​ച്ച​ത്.​ശ​നി​യാ​ഴ്ച രാ​വി​ലെ എ​ട്ട​ര​യോ​ടെ വീ​ട്ടി​ല്‍ പ്ര​ഭാ​ത ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​ക്ര​മ​ണം.​നാ​ണു​വി​ന്‍റെ ക​ര​ച്ചി​ല്‍ കേ​ട്ടെ​ത്തി​യ അ​ശോ​ക​നെ​യും​ച​ന്ദ്രി​യെ​യും ക​ട​ന്ന​ലു​ക​ള്‍ പി​ന്തു​ട​ര്‍​ന്ന് കു​ത്തി .​വീ​ട്ടി​ന​ക​ത്തു​ണ്ടാ​യി​രു​ന്ന നാ​ല് മാ​സം പ്രാ​യ​മാ​യ കു​ഞ്ഞി​ന് കു​ത്തേ​ല്‍​ക്കാ​തെ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.​
ക​ട​ന്ന​ലു​ക​ളു​ടെ അ​ക്ര​മ​ത്തി​നി​ട​യി​ലും അ​ശോ​ക​ന്‍ വാ​തി​ലു​ക​ള്‍ അ​ട​ച്ച് കു​ഞ്ഞി​നെ ര​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.​
വീ​ട്ടു​കാ​രു​ടെ ബ​ഹ​ളം കേ​ട്ടെ​ത്തി​യ അ​യ​ല്‍​വാ​സി​ക​ളാ​യ റി​ട്ട സൈ​നി​ക​ന്‍ പി.​പി.​ച​ന്ദ്ര​ന്‍ ,പി.​പി.​ഷൈ​ജു എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് ചൂ​ട്ട് ക​ത്തി​ച്ച് ക​ട​ന്ന​ലു​ക​ളെ തു​ര​ത്തു​ക​യാ​യി​രു​ന്നു.​പ​രി​ക്കേ​റ്റ മൂ​ന്ന് പേ​ര​യും വാ​ണി​മേ​ലി​ലെ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ​ത്തി​ച്ച് ചി​കി​ത്സ ന​ല്‍​കി.