റോ​ഡ് ത​ക​ർ​ന്നു
Saturday, February 22, 2020 12:24 AM IST
തി​രു​വ​മ്പാ​ടി: കൂ​മ്പാ​റ - ക​ക്കാ​ടം പൊ​യി​ൽ റോ​ഡി​ലെ മേ​ലെ കൂ​മ്പാ​റ മു​ത​ൽ ആ​ന​ക്ക​ല്ലു​മ്പാ​റ വ​രെ​യു​ള്ള ഭാ​ഗം കാ​ൽ​ന​ട പോ​ലും അ​സാ​ധ്യ​മാ​യ രീ​തി​യി​ൽ ത​ക​ർ​ന്നു. റോ​ഡി​ന്‍റെ ശോ​ച​്യാവ​സ്ഥ കാ​ര​ണം കെ​എ​സ്ആ​ർ​ടി​സി ബ​സ് പ​തി​വാ​യി ട്രി​പ്പ് മു​ട​ക്കു​ന്നു. ഫാ​ത്തി​മാ​ബി സ്കൂ​ളി​ലേ​ക്കും കൂ​ട​ര​ഞ്ഞി സെ​ന്‍റ് സെ​ബാ​സ്റ്റ്ൻ​സ് സ്കൂ​ളി​ലേ​ക്കു​മ​ട​ക്കം നി​ര​വ​ധി കു​ട്ടി​ക​ൾ യാ​ത്ര ചെ​യ്യു​ന്ന റോ​ഡ് ഉ​ട​ൻ​ത​ന്നെ സ​ഞ്ചാ​ര​യോ​ഗ്യം ആ​ക്കണ​മെ​ന്ന് കൂ​മ്പാ​റ മ​ല​യോ​ര ഗ്രാ​മ​വി​ക​സ​ന സ​മി​തി ആ​ക്‌ഷൻ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. നൂ​റു​ക​ണ​ക്കി​ന് ടി​പ്പ​റു​ക​ൾ സ​ർ​വീ​സ് ന​ട​ത്തു​ന്ന റോ​ഡി​ൽ പൊ​തു​മ​രാ​മ​ത്ത് ക്വാ​റി വേ​സ്റ്റ് ഇ​ട്ട​ത് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്നു​ണ്ട്.പൊ​ടി​ശ​ല്യം മൂ​ലം വീ​ടു​ക​ളി​ൽ നി​ന്നും​ഒ​ഴി​ഞ്ഞു പോ​കേ​ണ്ട സ്ഥി​തി​യാ​ണു​ള്ള​ത്. ടി​പ്പ​റു​ക​ളി​ൽ നി​ന്ന് ക്വാ​റി വേ​സ്റ്റ് തെ​റി​ച്ച് നി​ര​വ​ധി നാ​ട്ടു​കാ​ർ​ക്ക് പ​രിക്കു പ​റ്റി. റോ​ഡി​ൽ ക്വാ​റി വേ​സ്റ്റ് ഇ​ട​രു​തെ​ന്ന നി​യ​മ​ത്തി​ന്‍റെ ന​ഗ്ന്ന​മാ​യ ലം​ഘ​ന​മാ​ണ് ന​ട​ന്നി​രി​ക്കു​ന്ന​തെ​ന്ന് ആ​ക്ഷ​ൻ ക​മ്മ​റ്റി കു​റ്റ​പ്പെ​ടു​ത്തി. ചെ​യ​ർ​മാ​ൻ പി.​വി.​ജോ​ർ​ജ്ജ് പാ​റ​ട​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.