ഉ​മ്മ​ത്തൂ​ര്‍ സ്‌​ഫോ​ട​നം: പോ​ലീ​സ് റെ​യ്ഡ് ന​ട​ത്തി
Saturday, February 22, 2020 12:24 AM IST
നാ​ദാ​പു​രം:​ പാ​റ​ക്ക​ട​വ് ഉ​മ്മ​ത്തൂ​രി​ലു​ണ്ടാ​യ സ്‌​ഫോ​ട​ന​ത്തെ തു​ട​ര്‍​ന്ന് സ്‌​ഫോ​ട​ക​വ​സ്തു​ക്ക​ള്‍​ക്കും, ആ​യു​ധ​ങ്ങ​ള്‍​ക്കു​മാ​യി മേ​ഖ​ല​യി​ല്‍ വ്യാ​പ​ക പ​രി​ശോ​ധ​ന ന​ട​ത്തി.

വ​ള​യം പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ ഉ​മ്മ​ത്തൂ​ര്‍ പു​ളി​ക്കൂ​ല്‍ പ​ള്ളി​ക്ക് സ​മീ​പ​ത്തെ പൊ​യി​ലൂ​ര്‍ സ്വ​ദേ​ശി​യു​ടെ പ​റ​മ്പി​ലും മ​റ്റു​മാ​ണ് തി​ര​ച്ചി​ല്‍ ന​ട​ത്തി​യ​ത്.​ക​ണ്‍​ട്രോ​ള്‍ റും ​സി​ഐ ​സു​ശീ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ​യ്യോ​ളി​യി​ല്‍ നി​ന്നെ​ത്തി​യ ബോം​ബ് സ്‌​ക്വാ​ഡാണ് തി​ര​ച്ചി​ല്‍ ന​ട​ത്തി​യ​ത്.​എ​ന്നാ​ല്‍ തി​ര​ച്ചി​ലി​ല്‍ കാ​ര്യ​മാ​യൊ​ന്നും ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല.

വ്യാ​ഴാ​ഴ്ച്ച രാ​ത്രി​യാ​ണ് ഉ​മ്മ​ത്തൂ​രി​ല്‍ ഉ​ഗ്ര​സ്‌​ഫോ​ട​നം ന​ട​ന്ന​ത്.​എ​ന്നാ​ല്‍ പോ​ലീ​സി​ന് സ്‌​ഫോ​ട​ന​ത്തി​ന്‍റെ ഉ​റ​വി​ടം ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ല.​റെ​യ്ഡി​നി​ടെ​ഉ​മ്മ​ത്തൂ​ര്‍ പു​ഴ​യോ​ട് ചേ​ര്‍​ന്ന സ്ഥ​ല​ത്ത് ഒ​ഴി​ഞ്ഞ പൈ​പ്പ് രൂ​പ​ത്തി​ലു​ള്ള വ​സ്തു​വും, പ്ലാ​സ്റ്റി​ക്ക് വ​സ്തു​ക്ക​ളും ചി​ത​റി​ക്കി​ട​ക്കു​ന്ന നി​ല​യി​ല്‍ ക​ണ്ടെ​ത്തി.​

ഇ​തി​ന് സ​മീ​പ​ത്തെ ഒ​ഴി​ഞ്ഞ കെ​ട്ടി​ട​ത്തി​ല്‍ സ്‌​നി​ഫ​ര്‍ ഡോ​ഗ് കൈ​സ​ര്‍ മ​ണം പി​ടി​ച്ചെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും തു​മ്പൊ​ന്നും കി​ട്ടി​യി​ട്ടി​ല്ല.​സ്‌​ഫോ​ട​നം സം​ബ​ന്ധി​ച്ച് വ​ള​യം പോ​ലീ​സ് പ്ര​ദേ​ശ​വാ​സി​ക​ളി​ല്‍ നി​ന്നും മ​റ്റും മൊ​ഴി​ക​ള്‍ ശേ​ഖ​രി​ച്ചു അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി.

മേ​ഖ​ല​യി​ല്‍ ആ​ളൊ​ഴി​ഞ്ഞ മേ​ഖ​ല​ക​ളി​ല്‍ രാ​ത്രി കാ​ല സ്‌​ഫോ​ട​ന​ങ്ങ​ള്‍ ഉ​ണ്ടാ​വാ​റു​ണ്ടെ​ന്നും പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.