വി​ദ്യാ​ർ​ഥി​ക്ക് പ​വ​ർ വീ​ൽ​ചെ​യ​ർ നൽകി
Friday, February 21, 2020 2:14 AM IST
കോ​ഴി​ക്കോ​ട്: കു​ട്ടി​ക്കാ​ല​ത്തു സം​ഭ​വി​ച്ച വാ​ഹ​ന​പ​ക​ട​ത്തി​ൽ അ​ര​ക്ക് താ​ഴോ​ട്ട് ത​ള​ർ​ന്നു പോ​യ വി​ദ്യാ​ർ​ഥി​ക്ക് സു​ഹൃ​ത്തു​ക​ളു​ടെ സ്നേ​ഹോ​പ​കാ​ര​മാ​യി പ​വ​ർ വീ​ൽ​ചെ​യ​ർ.

കൂ​ട​ത്താ​യ് സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്ല​സ്ടു കോമേ​ഴ്സ് വി​ദ്യാ​ർ​ഥി അ​ഫ്സ​ൽ അ​ഷ​റ​ഫി​നാ​ണ് വീ​ൽ ചെ​യ​ർ സ​മ്മാ​നി​ച്ച​ത്. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ ദ​ശ​വാ​ർ​ഷി​ക ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​ന്ന പ​രി​പാ​ടി​യി​ൽ അ​സോ​സി​യേ​റ്റ് സി​നി​മ സം​വി​ധാ​യ​ക​ൻ ബ​വീ​ഷ് ബാ​ൽ വീ​ൽ​ചെ​യ​ർ സ​മ​ർ​പ്പ​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

മാ​താ​പി​താ​ക​ളു​ടെയും വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും സ​ഹാ​യ​ത്തോ​ടെ​യാ​യി​രു​ന്നു അ​ഫ്സ​ൽ സ്കൂ​ളി​ൽ എ​ത്തി​യി​രു​ന്ന​ത്. സ്കൂ​ൾ ജീ​വി​തം അ​വ​സാ​നി​ച്ച് പു​റ​ത്തി​റ​ങ്ങു​ന്ന അ​ഫ്സ​ലി​ന് പ​ര​സ​ഹാ​യ​മി​ല്ലാ​തെ സ​ഞ്ച​രി​ക്കാ​ൻ ക​ഴി​യ​ണ​മെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​യി​രു​ന്നു പ​വ​ർ വീ​ൽ​ചെ​യ​റി​ന്‍റെ സ​മ​ർ​പ്പ​ണം. പ്രി​സി​പ്പ​ൾ ഫാ. ​സി​ബി ഇ​മ്മാ​നു​വ​ൽ, ഫാ. ​ജോ​സ് ചേ​ല​യ്ക്ക​ൽ സി​എം​ഐ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​യ് മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.