കൊ​റോ​ണ: നി​രീ​ക്ഷ​ണ​ത്തി​ല്‍ അ​ഞ്ചുപേ​ര്‍ മാ​ത്രം
Friday, February 21, 2020 2:13 AM IST
കോ​ഴി​ക്കോ​ട്: കൊ​റോ​ണ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​തു​താ​യി വ​ന്ന ഒ​രാ​ള്‍ ഉ​ള്‍​പ്പെ​ടെ അ​ഞ്ച് പേ​രാ​ണ് ഇ​നി ജി​ല്ല​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​തെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​വി. ജ​യ​ശ്രീ അ​റി​യി​ച്ചു. ഇ​തി​ല്‍ ഒ​രാ​ള്‍ ബീ​ച്ച് ആ​ശു​പ്ര​തി​യി​ലെ ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡി​ലാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. അ​യാ​ളു​ടെ സ്ര​വ സാം​പി​ള്‍ പ​രി​ശോ​ധ​ന​യ്ക്ക് എ​ടു​ത്ത് അ​യ​ച്ചി​ട്ടു​ണ്ട്. 28 ദി​വ​സം നി​രീ​ക്ഷ​ണ കാ​ലാ​വ​ധി പൂ​ര്‍​ത്തി​യാ​ക്കി​യ 189 പേ​രെ കൂ​ടി ഹൗ​സ് ക്വാ​റ​ന്‍റെ​നി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി. ഇ​തോ​ടെ ആ​കെ 405 പേ​രെ നി​രീ​ക്ഷ​ണ​ത്തി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി. ഇ​തു​വ​രെ 32 സാം​പി​ള്‍ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​തി​ല്‍ ഇ​ന്ന​ലെ പ​രി​ശോ​ധ​നാ ഫ​ലം ല​ഭി​ച്ച ര​ണ്ടും നെ​ഗ​റ്റീ​വ് ആ​ണ്. ഇ​തോ​ടെ 31 പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വ് ആ​ണ്.