സി​പി​എം താ​മ​ര​ശേ​രി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്ക് മാ​ര്‍​ച്ച് ന​ട​ത്തി
Friday, February 21, 2020 2:13 AM IST
താ​മ​ര​ശേ​രി: താ​മ​ര​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി​യു​ടെ തെ​റ്റാ​യ ന​ട​പ​ടി​ക​ളി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ഗ്രാ​മ​പഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്ക് സി​പി​എം മാ​ര്‍​ച്ച് സം​ഘ​ടി​പ്പി​ച്ചു. താ​മ​ര​ശേ​രി പോ​സ്റ്റ് ഓ​ഫീ​സി​ന് മു​ന്നി​ല്‍ നി​ന്നാ​രം​ഭി​ച്ച മാ​ര്‍​ച്ച് താ​മ​ര​ശേ​രി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് മു​ന്നി​ല്‍ സ​മാ​പി​ച്ചു. മാ​ര്‍​ച്ച് സി​പി​എം താ​മ​ര​ശേ​രി ഏ​രി​യാ​ക​മ്മി​റ്റി​യം​ഗം എ.​രാ​ഘ​വ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ന​കീ​യ പ്ര​ശ്ന​ങ്ങ​ളോ​ട് മു​ഖം തി​രി​ഞ്ഞു​നി​ന്ന് പ​ദ്ധ​തി​ക​ളു​ടെ ആ​നു​കൂ​ല്യം പ​ഞ്ചാ​യ​ത്തി​ലെ ജ​ന​ങ്ങ​ള്‍​ക്ക് ന​ഷ്ട​പ്പെ​ടു​ത്തു​ന്ന സ​മീ​പ​ന​മാ​ണ് ഭ​ര​ണ​സ​മി​തി സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഏ​രി​യാ​ക​മ്മി​റ്റി​യം​ഗം വി. ​കു​ഞ്ഞി​രാ​മ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.​പി. സ​ജി​ത്ത്, എ. ​സ​ദാ​ന​ന്ദ​ന്‍, കെ.​വി. സെ​ബാ​സ്റ്റ്യ​ന്‍, സി.​കെ. വേ​ണു​ഗോ​പാ​ല​ന്‍, പി.​സി. അ​ബ്ദു​ള്‍ അ​സീ​സ്, പി. ​സു​ധാ​ക​ര​ന്‍, മാ​നേ​ജ​ര്‍ ഇ. ​ശി​വ​രാ​മ​ന്‍, പി.​എം. അ​ബ്ദു​ല്‍ മ​ജീ​ദ് തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.