എ​സ്എ​ന്‍ കോ​ള​ജി​ല്‍ വി​ദ്യാ​ര്‍​ഥി സം​ഘ​ര്‍​ഷം: എട്ടുപേ​ര്‍​ക്ക് പ​രി​ക്ക്
Friday, February 21, 2020 2:09 AM IST
വ​ട​ക​ര: കീ​ഴ​ലി​ലെ വ​ട​ക​ര എ​സ്എ​ന്‍ കോ​ള​ജി​ല്‍ എ​സ്എ​ഫ്‌​ഐ-​കെ​എ​സ്‌​യു സം​ഘ​ര്‍​ഷം. കെ​എ​സ്‌​യു മു​ന്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഉ​ള്‍​പ്പെടെ എട്ടുപേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ വ​ട​ക​ര​യി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. കെ​എ​സ്‌​യു യൂ​ണി​റ്റ് സ​മ്മേ​ള​ന​ത്തി​ന് എ​ത്തി​യ​വ​രെ ഒ​രു സം​ഘം എ​സ്എ​ഫ്‌​ഐ​ക്കാ​ര്‍ അ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു പ​റ​യു​ന്നു.

സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യാ​നെ​ത്തി​യ മു​ന്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​പി. ദു​ല്‍​ഖി​ഫി​ല്‍, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​ടി. സൂ​ര​ജ്, വ​ട​ക​ര ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് അ​ഖി​ല്‍ എ​ന്നി​വ​രെ ആ​യു​ധ​വു​മാ​യി എ​ത്തി​യ​വ​ര്‍ വ​ള​ഞ്ഞി​ട്ട് ആ​ക്ര​മി​ച്ചു. പ​രി​ക്കേ​റ്റ ഇ​വ​രെ സീ​യം ഹോ​സ്പി​റ്റ​ലി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. എ​സ്എ​ന്‍ കോ​ള​ജി​ല്‍ മ​റ്റു സം​ഘ​ട​ന​ക​ളെ പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്ന നി​ല​പാ​ടാ​ണ് എ​സ്എ​ഫ്‌​ഐ പു​ല​ര്‍​ത്തു​ന്ന​തെ​ന്നും ഇ​തി​ന്‍റെ പേ​രി​ലാ​ണ് അ​ക്ര​മ​മെ​ന്നും കെ​എ​സ്‌യു ​കു​റ്റ​പ്പെ​ടു​ത്തി.

സം​ഘ​ര്‍​ഷ​ത്തി​ല്‍ എ​സ്എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും പ​രി​ക്കേ​റ്റു. യൂ​ണി​യ​ന്‍ ചെ​യ​ര്‍​മാ​ന്‍ രോ​ഹി​ത്ത്, എ​സ്എ​ഫ്‌​ഐ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ധീ​ര​ജ്, നി​ത്യ, അ​ഞ്ജി​മ, അ​ഭി​ന​വ് എ​ന്നി​വ​രെ വ​ട​ക​ര സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സം മ​ദ്യ​പി​ച്ചെ​ത്തി​യ​വ​രെ വി​ദ്യാ​ര്‍​ഥി​ക​ള്‍ താ​ക്കീ​ത് ചെ​യ്തി​രു​ന്നു​വെ​ന്നും ഇ​തി​ന്‍റെ പേ​രി​ല്‍ പു​റ​ത്തു നി​ന്നു​ള്ള യൂ​ത്ത് കോ​ണ്‍​ഗ്ര​സു​കാ​രോ​ടൊ​പ്പം എ​ത്തി​യ​വ​ര്‍ അ​ക്ര​മം അ​ഴി​ച്ചു​വി​ടു​ക​യാ​യി​രു​ന്നു​വെും എ​സ്എ​ഫ്‌​ഐ പ​റ​യു​ന്നു.