യാ​ത്ര​ക്കാ​ർ​ക്ക് ആ​ശ്വാ​സ​മേ​കി നാ​രാ​യ​ണ​ന്‍റെ കു​ടി​വെ​ള്ളം
Friday, February 21, 2020 2:09 AM IST
ച​ക്കി​ട്ട​പാ​റ: ക​ത്തു​ന്ന​വെ​യി​ലി​ൽ ച​ക്കി​ട്ട​പാ​റ ഓ​ട്ടോ സ്റ്റാ​ൻഡി​ൽ എ​ത്തു​ന്ന​വ​ർ​ക്ക് ദാ​ഹ​ജ​ലം ന​ൽ​കി മാ​തൃ​ക​യാ​വു​ക​യാ​ണ് ഓ​ട്ടോ ഡ്രൈ​വ​റാ​യ കോ​മ​ച്ചം ക​ണ്ടി നാ​രാ​യ​ണ​ൻ. അ​ങ്ങാ​ടി​യി​ൽ പെ​രു​വ​ണ്ണാ​മൂ​ഴി റോ​ഡി​ലു​ള്ള വാ​ഹ​ന കാ​ത്തി​രി​പ്പു കേ​ന്ദ്ര​ത്തി​ലാ​ണു നാ​രാ​യ​ണ​ൻ കു​ടി​വെ​ള്ളം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ഒ​രു കൊ​ല്ല​മാ​യി രാ​വി​ലെ വീ​ട്ടി​ൽ നി​ന്നു വ​രു​മ്പോ​ൾ വ​ണ്ടി​യി​ൽ വെ​ള്ള​ം ക​രു​തും. തു​ട​ക്ക​ത്തി​ൽ വി​വി​ധ ഔ​ഷ​ധ മി​ശ്രി​ത​ങ്ങ​ൾ ചേ​ർ​ത്ത ചൂ​ടു​വെ​ള്ള​മാ​ണു ന​ൽ​കിയിരു​ന്ന​ത് എ​ന്നാ​ൽ വേ​ന​ൽ ക​ടു​ത്ത​തോ​ടെ ശു​ദ്ധ പ​ച്ച വെ​ള്ള​മാ​ണ് വി​ത​ര​ണം.

ജ​ലം സം​ഭ​രി​ക്കാ​നു​ള്ള പാ​ത്രം സ്പോ​ൺ​സ​ർ ചെ​യ്ത​ത് ച​ക്കി​ട്ട​പാ​റ സ്റ്റാ​ർ ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബ്ബാ​ണ്. നാ​രാ​യ​ണ​ൻ പെ​രു​വ​ണ്ണാ​മൂ​ഴി പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ​ത്തു​ന്ന രോ​ഗി​ക​ൾ​ക്കു സ്വ​ന്തം ചെ​ല​വി​ൽ ക​ഞ്ഞി ന​ൽ​കിയിരുന്നു.