പൊ​തു​ശ്മ​ശാ​നം: സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പ​ഞ്ചാ​യ​ത്ത് ഉ​ട​ൻ ന​ട​പ്പാ​ക്ക​ണ​മെ​ന്ന്
Friday, February 21, 2020 2:09 AM IST
കൂ​രാ​ച്ചു​ണ്ട്: പ​ഞ്ചാ​യ​ത്തി​ലെ നി​ർ​ദ്ദി​ഷ്ഠ ശ്മ​ശാ​ന​ഭൂ​മി​യി​ൽ ആ​ധു​നി​ക വാ​ത​ക​ശ്മ​ശാ​നം നി​ർ​മ്മി​ക്കു​ന്നതി​ൽ പ​ഞ്ചാ​യ​ത്ത് കാ​ട്ടു​ന്ന അ​നാ​സ്ഥ​ക്കെ​തി​രെ സം​യു​ക്ത സ​മ​ര​സ​മി​തി ന​ട​ത്തി​വ​രു​ന്ന നി​രാ​ഹാ​ര സ​ത്യ​ഗ്ര​ഹ​സ​മ​രം ഇ​ന്ന​ലെ പ​ത്ത് ദി​വ​സം പി​ന്നി​ട്ടു. സ​ർ​ക്കാ​ർ ഉ​ത്ത​ര​വു​ക​ൾ ന​ട​പ്പാ​ക്കാ​ത്ത ന​ട​പ​ടി ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​വും പ​ഞ്ചാ​യ​ത്ത് രാ​ജ് ച​ട്ട​ങ്ങ​ളു​ടെ നി​ഷേധ​വു​മാ​ണെ​ന്ന് സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്ത എ​ൻ​സി​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം. ​ആ​ലി​ക്കോ​യ പ​റ​ഞ്ഞു. ഇ​ന്ന​ലെ സ​ത്യ​ഗ്ര​ഹ​ത്തി​ൽ ഭാ​ര​വാ​ഹി​ക​ള​ട​ക്ക​മു​ള്ള പ​ത്ത് പേ​ർനി​രാ​ഹാ​രം അ​നു​ഷ്ഠി​ച്ചു.
സ​മ​ര​സ​മി​തി കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഒ.​ഡി. തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​എം. സ്ക​റി​യാ മാ​സ്റ്റ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഷി​ബു ജോ​ർ​ജ്, ജോ​ണി കാ​ഞ്ഞി​ര​ത്താം​കു​ന്നേ​ൽ, സൂ​പ്പി തെ​രു​വ​ത്ത്, എ​ൻ.​സി. ജോ​സ്, നി​സ്‌​മ സ്റ്റീ​ഫ​ൻ, ജോ​ൺ താ​രാ​ഭ​വ​ൻ, വ​ർ​ഗീ​സ് പാ​ല​ക്കാ​ട്ട്, പി.​കെ.​ഗോ​പാ​ല​ൻ, ഷാ​ജി ക​ണി​യാ​ശ്ശേ​രി, ഗോ​പാ​ല​കൃ​ഷ​ണ​ൻ തോ​ട്ടാ​ന​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.