എ​സ്പി​സി കാഡ​റ്റു​ക​ളു​ടെ പാ​സിം​ഗ് ഔ​ട്ട് പ​രേ​ഡ് ന​ട​ന്നു
Friday, February 21, 2020 2:09 AM IST
കൂ​രാ​ച്ചു​ണ്ട്: സെ​ന്‍റ് മേ​രീ​സ് ഹൈ​സ്കൂ​ൾ ക​ല്ലാ​നോ​ട്, സെ​ന്‍റ് തോ​മ​സ് ഹൈ​സ്കൂ​ൾ കൂ​രാ​ച്ചു​ണ്ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും ര​ണ്ട് വ​ർ​ഷം പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ 85 സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കാ​ഡ​റ്റു​ക​ളു​ടെ പാ​സിം​ഗ് ഔ​ട്ട് പ​രേ​ഡ് ക​ല്ലാ​നോ​ട് ജൂ​ബി​ലി സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്നു.
നാ​ദാ​പു​രം എ​എ​സ്പി അ​ങ്കി​ത് അ​ശോ​ക് സ​ല്യൂ​ട്ട് സ്വീ​ക​രി​ച്ചു. കൂ​രാ​ച്ചു​ണ്ട് അ​ഡീ​ഷ​ണ​ൽ എ​സ്ഐ കെ. ​സൂ​ര​ജ്, ഡ്രി​ൽ ഇ​ൻ​സ്ട്ര​ക്ട​ർ​മാ​രാ​യ സു​രേ​ന്ദ്ര​ൻ, ബി​ന്ദു, രാ​മ​ച​ന്ദ്ര​ൻ, സ​ജി​ന, ക​മ്യൂ​ണി​റ്റി പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ അ​ജ​യ് കെ. ​തോ​മ​സ്, സി​ന്ധു വ​ർ​ഗീ​സ്, ദീ​പ മാ​ത്യു, ഷി​ബി ജോ​സ്, ക​ല്ലാ​നോ​ട് സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ഫ്രാ​ൻ​സീ​സ് സെ​ബാ​സ്റ്റ്യ​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.