ഇ​ന്ത്യ സ്‌​കി​ല്‍​സ് കേ​ര​ള 2020 നാ​ളെ തു​ട​ങ്ങും
Friday, February 21, 2020 2:09 AM IST
കോ​ഴി​ക്കോ​ട്: ഇ​ന്ത്യ സ്‌​കി​ല്‍​സ് കേ​ര​ള 2020 ത്രി​ദി​ന നൈ​പു​ണ്യോ​ത്സ​വ​ത്തി​ന് നാ​ളെ സ്വ​പ്ന ന​ഗ​രി​യി​ല്‍ തു​ട​ക്ക​മാ​കും. വ്യാ​വ​സാ​യി​ക പ​രി​ശീ​ല​ന​വ​കു​പ്പും സം​സ്ഥാ​ന നൈ​പു​ണ്യ​വി​ക​സ​ന​മി​ഷ​നാ​യ കേ​ര​ള അ​ക്കാ​ദ​മി ഫോ​ര്‍ സ്‌​കി​ല്‍​സ് എ​ക്സ​ല​ന്‍​സും(​കെ​യ്സ്)​ചേ​ര്‍​ന്നാ​ണ് ഇ​ന്ത്യ സ്‌​കി​ല്‍​സ്‌​കേ​ര​ള സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. രാ​വി​ലെ പ​ത്തി​ന് മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍ മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്യും. എ. ​പ്ര​ദീ​പ്കു​മാ​ര്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. എം.​കെ. രാ​ഘ​വ​ന്‍ എം​പി, മേ​യ​ര്‍ തോ​ട്ട​ത്തി​ല്‍ ര​വീ​ന്ദ്ര​ന്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബാ​ബു പ​റ​ശേ​രി, ജി​ല്ലാ ക​ള​ക്ട​ര്‍ എ​സ്. സാം​ബ​ശി​വ​റാ​വു, തൊ​ഴി​ലും നൈ​പു​ണ്യ​വും വ​കു​പ്പ് അ​ഡീ​ഷ​ന​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി സ​ത്യ​ജി​ത് രാ​ജ​ന്‍, തൊ​ഴി​ല്‍ പ​രി​ശീ​ല​ന​വ​കു​പ്പി​ന്‍റെ ഡ​യ​റ​ക്ട​ര്‍ എ​സ്. ച​ന്ദ്ര​ശേ​ഖ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.

സാ​ങ്കേ​തി​ക​പ്ര​ദ​ര്‍​ശ​നം, വി​വി​ധ വി​ഷ​യ​ങ്ങ​ളി​ല്‍ വി​ദ​ഗ്ധ​ര്‍ പ​ങ്കെ​ടു​ക്കു​ന്ന ഓ​പ്പ​ണ്‍ ഫോ​റം, ക​ലാ​പ​രി​പാ​ടി​ക​ള്‍ എ​ന്നി​വ​യും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. 24 ന് ​വൈ​കു​ന്നേ​രം ആ​റ​ര​യ്ക്ക് ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ല്‍ മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും.

22ന് ​വൈ​കി​ട്ട് നാ​ലി​ന് വി​വ​ര​സാ​ങ്കേ​തി​ക​വി​ദ്യ​യും 21-ാം നൂ​റ്റാ​ണ്ടി​ലെ ഇ​ന്ത്യ​യും എന്ന വി​ഷ​യ​ത്തി​ല്‍ ഓ​പ്പ​ണ്‍ ഫോ​റം ന​ട​ക്കും. വൈ​കി​ട്ട് ആ​റി​ന് ക​ട​ത്ത​നാ​ട് ക​ള​രി സം​ഘ​ത്തി​ന്‍റെ ക​ള​രി​പ്പ​യ​റ്റ്, ഏ​ഴിന് സി​താ​ര കൃ​ഷ്ണ​കു​മാ​ര്‍ ന​യി​ക്കു​ന്ന മ്യു​സി​ക്ക​ല്‍ നൈ​റ്റ്.

23ന് ​ഉ​ച്ച​യ്ക്ക് 2.30ന് ​ആ​ധു​നി​ക തൊ​ഴി​ല്‍ മേ​ഖ​ല​ക​ളും നൈ​പു​ണ്യ​ശേ​ഷി വി​ക​സ​ന​വും, വൈ​കിട്ട് നാ​ലി​ന് നൂ​ത​ന ആ​ശ​യ​ങ്ങ​ളും സം​രം​ഭ​ക​ത്വ​വും എ​ന്നീ വി​ഷ​യ​ങ്ങ​ളി​ല്‍ ഓ​പ്പ​ണ്‍ ഫോ​റം ന​ട​ക്കും. വൈ​കി​ട്ട് 5.30ന് ​യ​മു​ന അ​ജി​നും വൈ​ഷ്ണ​വ് ഗി​രീ​ഷും അ​വ​ത​രി​പ്പി​ക്കു​ന്ന മ്യു​സി​ക്ക​ല്‍ നൈ​റ്റ്. 7.30 മു​ത​ല്‍ സ്വാം ​ബാ​ന്‍​ഡി​ന്‍റെ ഇ​ന്‍​സ്ട്രു​മെ​ന്‍റ​ല്‍ ഫ്യൂ​ഷ​ന്‍. സ​മാ​പ​ന ദി​വ​സ​മാ​യ 24ന് ​വൈ​കി​ട്ട് എ​ട്ടി​ന് ഷ​ഹ​ബാ​സ് അ​മ​ന്‍ ന​യി​ക്കു​ന്ന ഗ​സ​ല്‍ സ​ന്ധ്യ അ​ര​ങ്ങേ​റും.