ദേ​ശീ​യ വി​ര​വി​മു​ക്ത ദി​നം: 25ന് ​വി​ര​ഗു​ളി​ക ന​ല്‍​കും
Friday, February 21, 2020 2:08 AM IST
കോ​ഴി​ക്കോ​ട്: ദേ​ശീ​യ വി​ര​വി​മു​ക്ത ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ല​യി​ല്‍ 25ന് ​വി​ര​ഗു​ളി​ക ന​ല്‍​കും. ഒ​ന്നു മു​ത​ല്‍ 19 വ​യ​സുവ​രെ​യു​ള്ള കു​ട്ടി​ക​ള്‍​ക്ക് ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​ങ്ക​ണ​വാ​ടി​ക​ള്‍, സ്‌​കൂ​ളു​ക​ള്‍ എ​ന്നി​വ കേ​ന്ദ്രീ​ക​രി​ച്ച് അ​ല്‍​ബ​ന്‍​ഡ​സോ​ള്‍ ഗു​ളി​ക​യാ​ണ് ന​ല്‍​കു​ക. 25ന് ​ഗു​ളി​ക ക​ഴി​ക്കാ​ന്‍ സാ​ധി​ക്കാ​ത്ത കു​ട്ടി​ക​ള്‍ മാ​ര്‍​ച്ച് മൂ​ന്നി​ന് ഗു​ളി​ക ക​ഴി​ക്ക​ണം. ഒ​രു വ​യ​സി​നും ര​ണ്ട് വ​യ​സി​നും മ​ദ്ധ്യേ പ്രാ​യ​മു​ള​ള കു​ട്ടി​ക​ള്‍​ക്ക് പ​കു​തി ഗു​ളി​ക​യും ര​ണ്ട് വ​യ​സ് മു​ത​ല്‍ 19 വ​യ​സ് വ​രെ​യു​ള​ള കു​ട്ടി​ക​ള്‍ ഒ​രു മു​ഴു​വ​ന്‍ ഗു​ളി​ക​യു​മാ​ണ് ക​ഴി​ക്കേ​ണ്ട​ത്.

സ്‌​കൂ​ളി​ലും അ​ങ്ക​ണ​വാ​ടി​ക​ളി​ലും പോ​കാ​ത്ത ഒ​ന്നി​നും പ​ത്തൊ​ന്‍​പ​തി​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള​ള കു​ട്ടി​ക​ള്‍​ക്ക് ആ​ശ പ്ര​വ​ര്‍​ത്ത​ക​ര്‍ അ​ങ്ക​ണ​വാ​ടി​യി​ല്‍ നി​ന്നും ഗു​ളി​ക​ക​ള്‍ ന​ല്‍​കും. എ​ല്ലാ അ​ങ്ക​ണ​വാ​ടി​ക​ളി​ലും പ്ലേ ​സ്‌​കൂ​ളു​ക​ളി​ലും സ​ര്‍​ക്കാ​ര്‍, എ​യ്ഡ​ഡ്, അ​ണ്‍ എ​യ്ഡ​ഡ്, സി​ബി​എ​സ്ഇ, ഐ​സി​എ​സ്ഇ, കേ​ന്ദ്രീ​യ വി​ദ്യാ​ല​യം ഉ​ള്‍​പ്പെ​ടെ എ​ല്ലാ സ്‌​കൂ​ളു​ക​ളി​ലും ഗു​ളി​ക​ക​ള്‍ ന​ല്‍​കും.

വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്, സാ​മൂ​ഹ്യ നീ​തി വ​കു​പ്പ്, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് വി​ര​വി​മു​ക്ത ദി​നം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.ന​ട​ത്തി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ദു​ര​ന്ത​നി​വാ​ര​ണ ഡെ​പ്യൂ​ട്ടി ക​ള​ക്ട​റു​ടെ ചേം​ബ​റി​ല്‍ ചേ​ര്‍​ന്ന ടാ​സ്‌​ക് ഫോ​ഴ്സ് യോ​ഗ​ത്തി​ല്‍ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ ഷാ​മി​ന്‍ സെ​ബാ​സ്റ്റ്യ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ര്‍​സി​എ​ച്ച് ഓ​ഫീ​സ​ര്‍ ഡോ. ​മോ​ഹ​ന്‍ ദാ​സ്, ജൂ​ണി​യ​ര്‍ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ വി.​ആ​ര്‍. ല​തി​ക, വി​വി​ധ വ​കു​പ്പു​ത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍ എന്നിവർ പ​ങ്കെ​ടു​ത്തു.