ട്രെയിനുകളിലെ കവർച്ച : കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വിനെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങും
Friday, February 21, 2020 2:08 AM IST
കോ​ഴി​ക്കോ​ട്: ട്രെ​യി​നു​ക​ളി​ല്‍ ല​ക്ഷ​ങ്ങ​ളു​ടെ സ്വ​ര്‍​ണ​ഭ​ര​ണ മോ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് ലാ​ലാ ക​ബീ​റി​നെ ചോ​ദ്യം ചെ​യ്യും. ത​മി​ഴ്‌​നാ​ട്ടി​ലെ മോ​ഷ​ണ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ലാ​ലാ ക​ബീ​ര്‍ കോ​യ​മ്പ​ത്തൂ​ര്‍ ജ​യി​ലി​ലാ​ണു​ള്ള​ത്.

കോ​ട​തി​യു​ടെ അ​നു​മ​തി​യോ​ടെ ലാ​ലാ​ക​ബീ​റി​നെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി ചോ​ദ്യം ചെ​യ്യാ​നാ​ണ് റെ​യി​ല്‍​വേ പോ​ലീ​സ് തീ​രു​മാ​നി​ച്ച​ത്. ഇ​തി​നാ​യി അ​ടു​ത്ത ദി​വ​സം കോ​ഴി​ക്കോ​ട് റെ​യി​ല്‍​വേ സി​ഐ എ​ല്‍ .സു​രേ​ഷ്ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം കോ​യ​മ്പ​ത്തൂ​രി​ലേ​ക്ക് പോ​കും. ര​ണ്ടു​വ​ര്‍​ഷം മു​മ്പ് റെ​യി​ല്‍​വേ പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത ട്രെ​യി​നി​ലെ മോ​ഷ​ണ കേ​സി​ലെ പ്ര​തി​യാ​ണ് ലാ​ലാ ക​ബീ​ര്‍ . പ​രാ​തി​ക്കാ​രി ഇ​യാ​ളു​ടെ ഫോ​ട്ടോ ക​ണ്ട് തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ടെ​ന്ന് സി​ഐ അ​റി​യി​ച്ചു.

അ​തേ​സ​മ​യം അ​ടു​ത്തി​ടെ ന​ട​ന്ന ക​വ​ര്‍​ച്ച​യി​ല്‍ ലാ​ലാ ക​ബീ​റി​ന് നേ​രി​ട്ട് ബ​ന്ധ​മി​ല്ല. ക​വ​ര്‍​ച്ച ന​ട​ന്ന ദി​വ​സം ലാ​ലാ ക​ബീ​ര്‍ ജ​യി​ലി​ല്‍ ത​ന്നെ​യാ​യി​രു​ന്നു ഉ​ള്ള​ത്. ഇ​യാ​ളു​ടെ കൂ​ട്ടാ​ളി​ക​ള്‍ പ​ല​രും പു​റ​ത്തു​ണ്ട്. ട്രെ​യി​നു​ക​ളി​ലെ ക​വ​ര്‍​ച്ച​യി​ൽ ഇ​വ​ര്‍​ക്ക് പ​ങ്കു​ണ്ടോ​യെ​ന്ന​റി​യാ​നാ​ണ് ലാ​ലാ ക​ബീ​റി​നെ ചോ​ദ്യം ചെ​യ്യു​ന്ന​ത്. ലാ​ലാ ക​ബീ​റി​ല്‍ നി​ന്ന് കൂ​ട്ടാ​ളി​ക​ളു​ടെ വി​വ​രം മു​ഴു​വ​ന്‍ ചോ​ദി​ച്ച​റി​യു​ക​യും അ​വ​രെ ക​ണ്ടെ​ത്തു​ക​യു​മാ​ണ് പോ​ലീ​സി​ന്‍റെ ല​ക്ഷ്യം. ഏ​ഴു​സം​ഘ​ങ്ങ​ളാ​യി ഹ​രി​യാ​ന​യി​ല്‍ നി​ന്നെ​ത്തി​യ മോ​ഷ്ടാ​ക്ക​ള്‍​ക്ക് പ​ങ്കു​ണ്ടോ​യെ​ന്നും പ​രി​ശോ​ധി​ക്കും.

ലാ​ലാ ക​ബീ​റി​ന്‍റെ കൂ​ട്ടാ​ളി​ക​ളി​ല്‍ ആ​രെ​ങ്കി​ലും ഈ ​സം​ഘ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടി​ട്ടു​ണ്ടോ​യെ​ന്നും പ​രി​ശോ​ധി​ക്കും. ഹ​രി​യാ​ന​യി​ല്‍ നി​ന്നു​ള്ള മോ​ഷ​ണ​സം​ഘ​ത്തെ ചെ​ന്നൈ, ബം​ഗ​ളൂ​രു എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്ന് ക​ഴി​ഞ്ഞ​ദി​വ​സം അ​വി​ടു​ത്തെ പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. ബം​ഗ​ളു​രു പോ​ലീ​സി​ന്‍റെ ക​സ്റ്റ​ഡി​യി​ലാ​ണി​വ​ര്‍ ഇ​പ്പോ​ഴു​ള്ള​ത്. ഇ​വ​രെ ചോ​ദ്യം ചെ​യ്യു​ന്ന​തു​ള്‍​പ്പെ​ടെ​യു​ള്ള നി​യ​മ​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു​വ​രി​ക​യാ​ണ്.

കൂ​ടാ​തെ ട്രെ​യി​നു​ക​ളി​ല്‍ മോ​ഷ​ണം ന​ട​ത്തി അ​തി​സാ​ഹാ​സി​ക​മാ​യി ഓ​ടു​ന്ന ട്രെ​യി​നു​ക​ളി​ലേ​ക്ക് ചാ​ടി​ക്ക​യ​റി ര​ക്ഷ​പ്പെ​ടു​ന്ന വെ​ണ്ട​ര്‍ സു​രേ​ഷി​നെ കേ​ന്ദ്രീ​ക​രി​ച്ചും അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ട്. ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​യാ​യ സു​രേ​ഷ് ഇ​ക്ക​ഴി​ഞ്ഞ ആ​റി​നാ​ണ് ജ​യി​ല്‍ മോ​ചി​ത​നാ​യ​ത്. ട്രെ​യി​നു​ക​ളി​ല്‍ മോ​ഷ​ണം ന​ട​ത്തു​ന്ന​തി​ല്‍ വി​ദ​ഗ്ധ​നാ​യ സു​രേ​ഷ് ഇ​പ്പോ​ള്‍ എ​വി​ടെ​യാ​ണു​ള്ള​തെ​ന്ന് പോ​ലീ​സി​ന് വ്യ​ക്ത​മ​ല്ല. ട്രെ​യി​ന്‍ ക​വ​ര്‍​ച്ച കേ​സു​ക​ളി​ലെ പ്ര​തി​ക​ളു​ടെ പ​ട്ടി​ക കൈ​മാ​റാ​ന്‍ ത​മി​ഴ്‌​നാ​ട് പോ​ലീ​സി​നോ​ട് നേ​ര​ത്തെ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ക​വ​ര്‍​ച്ച​ക്കാ​ര്‍ ടി​ക്ക​റ്റെ​ടു​ത്ത് യാ​ത്ര​ക്കാ​രെ​ന്ന വ്യാ​ജേ​ന യാ​ത്ര​ചെ​യ്ത​താ​കാ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

ഇ​ക്ക​ഴി​ഞ്ഞ എ​ട്ടി​ന് ചെ​ന്നൈ-​മം​ഗ​ളൂ​രു സൂ​പ്പ​ര്‍​ഫാ​സ്റ്റ്, തി​രു​വ​ന​ന്ത​പു​രം -മം​ഗ​ളൂ​രു മ​ല​ബാ​ര്‍ എ​ക്സ്പ്ര​സു​ക​ളി​ലെ എ​സി കോ​ച്ചു​ക​ളി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ര​ണ്ടു തീ​വ​ണ്ടി​ക​ളി​ലെ യാ​ത്ര​ക്കാ​രി​ല്‍​നി​ന്നാ​യി 15 ല​ക്ഷം രൂ​പ​യു​ടെ സ്വ​ര്‍​ണ​വും വ​ജ്ര​വു​മാ​ണ് ക​വ​ര്‍​ന്ന​ത്.