ആരോഗ്യ സർവകലാശാല ഇന്‍റർസോൺ കലോത്സവം: തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ജേ​താ​ക്ക​ൾ
Friday, February 21, 2020 2:08 AM IST
കോ​ഴി​ക്കോ​ട്: ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല യൂ​ണി​യ​ൻ ഏ​ഴാ​മ​ത് ഇ​ന്‍റ​ർ​സോ​ൺ ക​ലോ​ത്സ​വം”​ബെ​ല്ല ചാ​വോ”​യ്ക്ക് തി​ര​ശീ​ല വീ​ണു. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നാ​ലു ദി​വ​സ​മാ​യി ന​ട​ന്നു​വ​ന്ന ക​ലാ​മാ​മാ​ങ്ക​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് വി​ജ​യി​ക​ളാ​യി. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ന് ര​ണ്ടാം സ്ഥാ​ന​വും കോ​ട്ട​ക്ക​ൽ എ​വി​പി​എ​സ്‌​വി ആ​യു​ർ​വേ​ദ കോ​ള​ജ് മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

അ​വ​സാ​ന ദി​ന​മാ​യ ഇ​ന്ന​ലെ പ​ത്തൊ​മ്പ​ത്തോ​ളം ഇ​ന​ങ്ങ​ളാ​ണ് അ​ര​ങ്ങേ​റി​യ​ത്. വൈ​കി​ട്ട് എ​ട്ടി​ന് ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​നം കേ​ര​ള ആ​രോ​ഗ്യ ശാ​സ്ത്ര സ​ർ​വ​ക​ലാ​ശാ​ല മു​ൻ ര​ജി​സ്ട്രാ​ർ ഡോ. ​എ.​കെ. മ​നോ​ജ്‌​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​വേ​ഴ്സി​റ്റി യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ വി. ​സി​ദ്ദി​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

യൂ​ണി​വേ​ഴ്സി​റ്റി യൂ​ണി​യ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷ​ഹ​ൻ​ഷാ പ​രീ​ത്, സം​സ്ഥാ​ന യു​വ​ജ​ന ക​മ്മി​ഷ​ൻ അം​ഗം എ​സ്.​കെ. സ​ജീ​ഷ്, സെ​ന​റ്റ് അം​ഗ​ങ്ങ​ളാ​യ ഹം​സ, മ​നോ​ജ്, ദീ​പു, കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​വി.​ആ​ർ. രാ​ജേ​ന്ദ്ര​ൻ, കോ​ഴി​ക്കോ​ട് ന​ഴ്സിം​ഗ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. കെ.​എം. പൊ​ന്ന​മ്മ, പ്രോ​ഗ്രാം ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഡോ. ​സു​നി​ൽ, ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ സി​ദ്ധാ​ർ​ഥ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.