പോ​ലീ​സ് അ​ഴി​മ​തി കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ള്‍ അ​ന്വേ​ഷി​ക്ക​ണം: കെ.​സു​രേ​ന്ദ്ര​ന്‍
Friday, February 21, 2020 2:08 AM IST
കോ​ഴി​ക്കോ​ട്: പോ​ലീ​സ്സേ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ഴി​മ​തി​യി​ല്‍ എ​ന്‍​ഐ​എ, സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ. ​സു​രേ​ന്ദ്ര​ന്‍. കേ​ര​ള​ത്തി​ല്‍ മാ​വോ​വാ​ദ​വും മ​ത​ഭീ​ക​ര​വാ​ദ​വും ശ​ക്തി​പ്പെ​ട്ട ഘ​ട്ട​ത്തി​ലാ​ണ് വെ​ടി​യു​ണ്ട​ക​ള്‍ ഉ​ള്‍​പ്പെ​ടെ കാ​ണാ​താ​യ​ത്.

ആ​യു​ധ​ങ്ങ​ള്‍ തീ​വ്ര​വാ​ദ ശ​ക്തി​ക​ള്‍​ക്കു​പോ​യോ എ​ന്നു​ള്‍​പ്പെ​ടെ പ​രി​ശോ​ധി​ക്കാ​നാ​ണ് എ​ന്‍​ഐ​എ അ​ന്വേ​ഷ​ണം. ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ന് ല​ഭി​ക്കു​ന്ന കേ​ന്ദ്ര​ഫ​ണ്ടി​ല്‍ പ​ല​തും ചെ​ല​വ​ഴി​ക്കു​ന്ന​ത് ഓ​ഡി​റ്റ് പോ​ലും ന​ട​ത്താ​തെ​യാ​ണ്. അ​തി​നാ​ലാ​ണ് സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ടു​ന്ന​തെ​ന്നും ് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കാ​ലി​ക്ക​റ്റ് പ്ര​സ്‌​ക്ല​ബി​ന്‍റെ മീ​റ്റ് ദ ​പ്ര​സി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​ഴി​മ​തി​യി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍​ക്ക് പ​ങ്കു​ണ്ട്. എ​ന്നാ​ല്‍ ഒ​ര​ടി​സ്ഥാ​ന​വു​മി​ല്ലാ​ത്ത വാ​ദ​മു​ഖം നി​ര​ത്തി അ​ഴി​മ​തി​യി​ല്ലെ​ന്ന് റി​പ്പോ​ര്‍​ട്ട് ന​ല്‍​കു​ക​യാ​ണ് ആ​ഭ്യ​ന്ത​ര​വ​കു​പ്പ് സെ​ക്ര​ട്ട​റി ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​ത്ത​ര​ത്തി​ലൊ​രു റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യ​തു​ത​ന്നെ മു​ഖ്യ​മ​ന്ത്രി അ​ന്വേ​ഷ​ണം ഭ​യ​ക്കു​ന്ന​തി​നാ​ലാ​ണ്. യു​ഡി​എ​ഫ് കാ​ല​ത്ത് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​ഴി​മ​തി​യു​ടെ കൂ​ടാ​ര​മാ​യി​രു​ന്നു. ഇ​തേ അ​വ​സ്ഥ​യാ​ണ് എ​ല്‍​ഡി​എ​ഫ് ഭ​ര​ണ​ത്തി​ലും. അ​ഴി​മ​തി​യി​ല്‍ ഉ​മ്മ​ന്‍​ചാ​ണ്ടി​യു​ടെ കാ​ര്‍​ബ​ണ്‍ പ​തി​പ്പാ​ണ് പി​ണ​റാ​യി വി​ജ​യ​ന്‍.

ശ​ബ​രി​മ​ല​യി​ല്‍ യു​വ​തി​ക​ളെ പ്ര​വേ​ശി​പ്പി​ക്ക​ണ​മെ​ന്ന സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി നി​ല​പാ​ടു ത​ന്നെ​യാ​ണോ സം​സ്ഥാ​ന ഘ​ട​ക​ത്തി​നും മു​ഖ്യ​മ​ന്ത്രി​ക്കും ഉ​ള്ള​തെ​ന്ന് വ്യ​ക്ത​മാ​ക്ക​ണം. ഇ​തു​വ​രെ മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞ​ത് കോ​ട​തി​വി​ധി അം​ഗീ​ക​രി​ക്കു​ന്നു​വെ​ന്നാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യം ല​ക്ഷ്യ​മി​ട്ട് പാ​ര്‍​ട്ടി​യു​ടെ ജ​ന​കീ​യ​ടി​ത്ത​റ വ​ര്‍​ധി​പ്പി​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്നും സി​എ​എ വി​രു​ദ്ധ​ര്‍ സം​വാ​ദ​ത്തി​നു​പോ​ലും ത​യാ​റാ​വു​ന്നി​ല്ലെ​ന്നും വി​ശ​ദീ​ക​ര​ണ യോ​ഗ​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ക്കു​മ്പോ​ള്‍ ക​ട​ക​ള്‍ പോ​ലും അ​ട​പ്പി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ലൗ ​ജി​ഹാ​ദ് എ​ന്ന ടേം ​ഇ​ല്ല എ​ന്നാ​ണ് പാ​ര്‍​ല​മെ​ന്‍റി​ല്‍ പ​റ​ഞ്ഞ​ത്. എ​ന്നാ​ല്‍ പ്ര​ശ്‌​നം ഇ​പ്പോ​ഴും നി​ല​നി​ൽ​ക്കു​ന്നു​ണ്ട് . മു​സ്ലിം ലീ​ഗ് അ​ണി​ക​ളി​ലും നേ​താ​ക്ക​ളി​ലും തീ​വ്ര​വാ​ദി​ക​ളു​ണ്ട്. മാ​റാ​ട് ക​ലാ​പ വേ​ള​യി​ല്‍ ഡോ. ​എം.​കെ. മു​നീ​റാ​ണ് ഇ​ക്കാ​ര്യം ആ​ദ്യം ചൂ​ണ്ടി​ക്കാ​ട്ടി​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്ര​സ്‌​ക്ല​ബ് സെ​ക്ര​ട്ട​റി പി.​എ​സ്. രാ​കേ​ഷ് , പ്ര​സി​ഡ​ന്‍റ് എം. ​ഫി​റോ​സ് ഖാ​ന്‍, വി.​കെ. സ​ജീ​വ​ന്‍, പി. ​ര​ഘു​നാ​ഥ്, ഇ.​പി. മു​ഹ​മ്മ​ദ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.