വാ​ട്ട​ര്‍ അ​ഥോ​റി​റ്റി എം​പ്ലോ​യീ​സ് യൂ​ണി​യ​ന്‍ സം​സ്ഥാ​ന സ​മ്മേ​ള​നം കോ​ഴി​ക്കോ​ട്ട്
Friday, February 21, 2020 2:08 AM IST
കോ​ഴി​ക്കോ​ട്: കേ​ര​ള വാ​ട്ട​ര്‍ അ​ഥോ​റി​റ്റി എം​പ്ലോ​യീ​സ് യൂ​ണി​യ​ന്‍ (സി​ഐ​ടി​യു) 17ാം സം​സ്ഥാ​ന സ​മ്മേ​ള​നം 22,23,24 തീ​യ​തി​ക​ളി​ല്‍ കോ​ഴി​ക്കോ​ട് സ്‌​നേ​ഹാ​ഞ്ജ​ലി ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.
22ന് ​വൈ​കീ​ട്ട് 3.30ന് ​സാം​സ്‌​കാ​രി​ക സ​മ്മേ​ള​നം മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.
23ന് ​രാ​വി​ലെ 10 ന് ​സ​മ്മേ​ള​നം സി​ഐ​ടി​യു സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ​ള​മ​രം ക​രീ​മും വൈ​കീ​ട്ട് നാ​ലി​ന് പൊ​തു​ജ​ല വി​ത​ര​ണ​വും കേ​ര​ള വാ​ട്ട​ര്‍ അ​ഥോ​റി​റ്റി​യും എ​ന്ന സെ​മി​നാ​ര്‍ മ​ന്ത്രി കെ. ​കൃ​ഷ്ണ​ന്‍​കു​ട്ടി​യും ഉ​ദ്ഘാ​ട​നം ചെ​യ്യും. 24ന് ​ഉ​ച്ച​തി​രി​ഞ്ഞ് ഭാ​ര​വാ​ഹി തെ​ര​ഞ്ഞെ​ടു​പ്പും വൈ​കീ​ട്ട് നാ​ലി​ന് യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​ന​വും ന​ട​ക്കും.
ജ​ല അ​ഥോ​റി​റ്റി​യു​ടെ അ​രു​വി​ക്ക​ര​യി​ലെ കു​പ്പി​വെ​ള്ള ക​മ്പ​നി​യെ കൈ​യൊ​ഴി​യാ​നു​ള്ള മാ​നേ​ജ്‌​മെ​ന്‍റ് നീ​ക്ക​ത്തി​ലും ജ​ല​ജീ​വ​ന്‍ മി​ഷ​നി​ലെ ജ​ന​വി​രു​ദ്ധ വ്യ​വ​സ്ഥ​ക​ളി​ലും
യൂ​ണി​യ​ന്‍ സ​മ​ര​രം​ഗ​ത്താ​ണെ​ന്നും ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു. ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ എം. ​ത​മ്പാ​ന്‍, പി. ​സ​ന്തോ​ഷ് കു​മാ​ര്‍, എ.​രാ​ജു, ഇ. ​സു​ബ്ര​ഹ്മ​ണ്യ​ന്‍ , പി. ​വി​ജ​യ​ന്‍ , എം.​എം. അ​നി​ല്‍​കു​മാ​ര്‍ എ​ന്നി​വ​ര്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.